Sub Lead

വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിച്ചു (വീഡിയോ)

വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിച്ചു (വീഡിയോ)
X

നാസിക്: വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന ജിതേന്ദ്ര ഇവിയില്‍നിന്നുള്ള 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിച്ചു. രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട എക്കാലത്തെയും വലിയ തീപ്പിടിത്തമാണ് നാസിക്കിലെ ഫാക്ടറിയില്‍ ശനിയാഴ്ച സംഭവിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കമ്പനി അന്വേഷണം ആരംഭിച്ചു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. കണ്ടെയ്‌നറില്‍ 40 സ്‌കൂട്ടറുകളാണുണ്ടായിരുന്നത്. വാഹനം കയറ്റി അയക്കുന്നതിനിടെ തീപ്പിടിത്തമുണ്ടായെന്നും തങ്ങളുടെ ടീമിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതിഗതികള്‍ ഉടനടി നിയന്ത്രണവിധേയമാക്കിയെന്നും ജിതേന്ദ്ര ഇവിയുടെ വക്താവ് അറിയിച്ചു. സുരക്ഷയാണ് പ്രധാനം.

തീപ്പിടിത്തത്തിന്റെ മൂലകാരണം തങ്ങള്‍ അന്വേഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തും- വക്താവ് അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചതോടെ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ മാസം വേനല്‍ ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിക്കുന്ന അഞ്ചാമത്തെ സംഭവമാണിത്. മാര്‍ച്ച് 26ന് പൂനെയില്‍ ഓല ഇലക്ട്രിക് എസ്1 പ്രോ സ്‌കൂട്ടറിന് തീപ്പിടിച്ചിരുന്നു. അതേദിവസം, ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഒകിനാവ സ്‌കൂട്ടറിന്റെ ബാറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് രണ്ടുപേര്‍ ദാരുണമായി മരണപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ വന്നു.

Next Story

RELATED STORIES

Share it