Sub Lead

മോഷണം ആരോപിച്ച് രണ്ട് കൗമാരക്കാരെ ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കൊടും ക്രൂരത മധ്യപ്രദേശില്‍

ഇന്‍ഡോറിലെ ചോയിത്രം പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

മോഷണം ആരോപിച്ച് രണ്ട് കൗമാരക്കാരെ ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കൊടും ക്രൂരത മധ്യപ്രദേശില്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഷണം നടത്തിയെന്നാരോപിച്ച് രണ്ട് കൗമാരക്കാരെ മര്‍ദ്ദിക്കുകയും അവരുടെ കാലുകള്‍ ട്രക്കിന്റെ പിന്നില്‍ കെട്ടിയിട്ട് തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇന്‍ഡോറിലെ ചോയിത്രം പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

മോഷണക്കുറ്റം ആരോപിച്ച് രണ്ട് കൗമാരക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനും പോലിസ് ഒരുങ്ങുകയാണ്.

പച്ചക്കറി ഇറക്കുന്നതിനിടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന പണം കൗമാരക്കാര്‍ മോഷ്ടിച്ചതായി രണ്ട് വ്യാപാരികളും ഡ്രൈവറും ആരോപിച്ചു. ഇവര്‍ പണം എടുക്കുന്നത് കണ്ടതായി ഡ്രൈവര്‍ പറഞ്ഞതോടെ വ്യാപാരികളും ചില കണ്ടുനിന്നവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മര്‍ദിക്കുകയും അവരുടെ കാലുകള്‍ കയറുകൊണ്ട് ബന്ധിക്കുകയും ചെയ്തു.

തുടര്‍ന്ന് കാലുകള്‍ ഒരു ട്രക്കില്‍ ചങ്ങലയില്‍ ബന്ധിച്ചു, ഇന്‍ഡോറിലെ പച്ചക്കറി മാര്‍ക്കറ്റിന് ചുറ്റും വലിച്ചിഴക്കുകയുമായിരുന്നു. രണ്ട് കൗമാരക്കാരെയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് കേസെടുത്തതായി പോലീസ് പറഞ്ഞു. ഇവരെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

'അവരെ മര്‍ദ്ദിച്ച രീതി ഭയാനകവും ക്രൂരവുമായിരുന്നു. അക്രമികള്‍ക്കെതിരേയും ഞങ്ങള്‍ നടപടിയെടുക്കും. വീഡിയോയില്‍ നിന്ന് അവരെ തിരിച്ചറിയും,' ഇന്‍ഡോര്‍ പോലീസ് ഓഫീസര്‍ നിഹിത് ഉപാധ്യായ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it