Sub Lead

'ഭീകരര്‍ക്കായി' റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് വന്‍ തിരച്ചില്‍; പിടിയിലായത് സിനിമാ താരങ്ങള്‍

ജൂനിയര്‍ നടന്മാരായ ബല്‍റാമിനെയും അര്‍ബ്ബാസിനെയുമാണ് ഭീകരന്മാരാണെന്നു ധരിച്ച് പോലിസ് പിടികൂടിയത്. ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമാ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ഇരുവരും ലൊക്കേഷനില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് മുംബൈ നഗരം ഭയന്നു വിറച്ചത്.

ഭീകരര്‍ക്കായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് വന്‍ തിരച്ചില്‍;    പിടിയിലായത് സിനിമാ താരങ്ങള്‍
X

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ താടിയും തലപ്പാവും അഴിക്കാതെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ 'രണ്ടു ഭീകരരെ' പോലിസ് ആസുത്രിത നീക്കത്തിലൂടെ കീഴടക്കി. ഇരുവര്‍ക്കുമെതിരേ ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചതിനും ഭീകരന്‍മാരെ പോലെ വസ്ത്രം ധരിച്ച് ജനങ്ങളുടെ സമാധാനം കെടുത്തിയതിനും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ജൂനിയര്‍ നടന്മാരായ ബല്‍റാമിനെയും അര്‍ബ്ബാസിനെയുമാണ് ഭീകരന്മാരാണെന്നു ധരിച്ച് പോലിസ് പിടികൂടിയത്. ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമാ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ഇരുവരും ലൊക്കേഷനില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് മുംബൈ നഗരം ഭയന്നു വിറച്ചത്. ചിത്രത്തില്‍ ഭീകരരായി ചെറിയ വേഷമിടുന്ന ബല്‍റാമും അബ്ബാസും തങ്ങളുടെ നീളന്‍ താടിയും തലേക്കെട്ടുമുള്‍പ്പെടെയുള്ള കോസ്റ്റ്യും നീക്കാനുള്ള മെനക്കേട് ഓര്‍ത്ത് അതും ധരിച്ച് പുറത്തിറങ്ങുകയായിരുന്നു. നഗരവാസികള്‍ കണ്ടതോടെ മുംബൈയില്‍ സായുധസംഘം ഇറങ്ങിയെന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. തുടര്‍ന്ന് മുംബൈ പോലിസ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഏഴ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരും തീരസംരക്ഷണ സേനയും സംയുക്തമായി തിരച്ചിലിനിറങ്ങുകയുമായിരുന്നു.

അതിനിടെ, ഇരുവരും ഷൂട്ടിങ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നു. തൊട്ടു പിന്നാലെ പോലിസും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലിസ്് തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ബല്‍റാം ഗിന്‍വാലയും അര്‍ബാസ് ഖാനും കോംബാറ്റ് വെസറ്റുകളും ഡമ്മി വെടിയുണ്ടകള്‍ നിറച്ച ജാക്കറ്റും ധരിച്ച് വാനിലായിരുന്നു സിഗരറ്റ് വാങ്ങാനെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇരുവരെയും പോലിസ് കണ്ടെത്തിയത്.

ആദ്യം കണ്ട പാറാവുകാരനും സഹോദരനും ചേര്‍ന്നാണ് വിവരം പോലിസിനെ അറിയിച്ചത്. വാനിന്റെ നമ്പര്‍ സമീപത്തെ പോലിസ് സ്‌റ്റേഷനുകളില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലിസ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഇരുവരെയും പിടികൂടുകയും ചെയ്തത്. സംഭവത്തില്‍ യഷ് രാജ് ഫിലിംസ് പ്രതികരിക്കാന്‍ തയ്യാറായില്ല.




Next Story

RELATED STORIES

Share it