Sub Lead

വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് കുത്തേറ്റു (വീഡിയോ-18+)

വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് കുത്തേറ്റു (വീഡിയോ-18+)
X

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുകയായിരുന്ന രണ്ടു ഇസ്രായേലി സൈനികര്‍ക്ക് കുത്തേറ്റു. റാമല്ലയ്ക്ക് വടക്കുള്ള അതെറെത്തിലാണ് സംഭവം. മുഹമ്മദ് റസ്‌ലാന്‍ അസ്മര്‍ എന്ന യുവാവാണ് അധിനിവേശ സൈന്യത്തെ ആക്രമിച്ചത്. ഇതിന് പിന്നാലെ ഇസ്രായേലി സൈന്യം നടത്തിയ വെടിവയ്പില്‍ മുഹമ്മദ് റസ്‌ലാന്‍ രക്തസാക്ഷിയായി.

ഇന്ന് രാവിലെ ബെയ്ത്ത്‌ലാഹിമിന് സമീപം 35കാരിയായ ഒരു ഫല്‌സ്തീനി യുവതിയേയും ഇസ്രായേലി സൈന്യം വെടിവച്ചിരുന്നു. അതിന് പിന്നാലെ അല്‍ അഹ്‌ലി ആശുപത്രി, അല്‍ മിസാന്‍ ആശുപത്രി, അലി അല്‍ മുഹ്താസിബ് ആശുപത്രി എന്നിവിടങ്ങളില്‍ റെയ്ഡും നടത്തി. ഇന്നലെ യെഹൂദ ജങ്ഷനില്‍ നടന്ന കത്തിക്കുത്ത് ആക്രമണത്തില്‍ ഒരു ഇസ്രായേലി സൈനികക്ക് പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it