- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 18 പേര്‍ മരിച്ചു

മുറാദ്‌നഗര്‍: ഉത്തര്‍പ്രദേശിലെ മുറാദ്‌നഗര്‍ നഗരത്തില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 38 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. ലോക്കല്‍ പോലിസും അഗ്‌നിശമന വകുപ്പും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഗാസിയാബാദ് (റൂറല്‍) പോലിസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന(എന്‍ഡിആര്‍എഫ്)യും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മീററ്റ് ഡിവിഷണല്‍ കമ്മീഷണര്‍ക്കും മീററ്റ് മേഖല എഡിജിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
18 Dead As Roof Collapses At Crematorium In UP
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കേരളവുമായി ബന്ധമുണ്ടാവുമെന്ന് അഭിഭാഷകന്; ...
17 July 2025 4:01 PM GMT''പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കാത്തത് വിവേചനം''...
17 July 2025 3:31 PM GMTസ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത്...
17 July 2025 3:13 PM GMTഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു...
17 July 2025 2:43 PM GMTഅധ്യാപകന് അനുയോജ്യമല്ലാത്ത മോശം പെരുമാറ്റം തെളിയിക്കപ്പെട്ടാല്‍,...
17 July 2025 2:10 PM GMT''നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍...
17 July 2025 1:45 PM GMT