Sub Lead

ആയിരം വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തെ മ്യൂസിയത്തിലേക്ക് മാറ്റി

ആയിരം വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തെ മ്യൂസിയത്തിലേക്ക് മാറ്റി
X

അഹമദാബാദ്: രണ്ടുവര്‍ഷമായി ടെന്റില്‍ സൂക്ഷിച്ചിരുന്ന ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തെ വാദ്‌നഗര്‍ മ്യൂസിയത്തിലേക്ക് മാറ്റി. 2019ല്‍ വാദ്‌നഗറില്‍ നിന്നും കുഴിച്ചെടുത്ത ഈ അസ്ഥികൂടം ബാബാജിയുടെ സമാധി എന്നാണ് അറിയപ്പെട്ടിരുന്നത്. സമാധി ഇരുന്ന ആരുടെയോ അസ്ഥികൂടമാണ് ഇതെന്നാണ് പുരാവസ്തു വിദഗ്ദര്‍ കരുതുന്നത്. ചമ്രം പടിഞ്ഞ് ഇരിക്കുന്ന അസ്ഥികൂടത്തിന്റെ തല അല്‍പ്പം വലത്തോട്ട് തിരിഞ്ഞാണുള്ളത്. ഇടത് കൈ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വലതു കൈ മടിയിലാണ്. ഒമ്പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലുമുണ്ടായിരുന്ന സമാധി രീതിയാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്. സമാനമായ അസ്ഥികൂടങ്ങള്‍ രാജസ്ഥാനിലെ ബലാത്തലിലും മധ്യപ്രദേശിലെ ത്രിപുരിയിലും മഹാരാഷ്ട്രയിലെ അഡാമിലും കണ്ടെത്തിയിട്ടുണ്ട്.

നിയമപരമായ തര്‍ക്കങ്ങള്‍ മൂലം 2023 മുതല്‍ ഇതിനെ ടാര്‍പാളിന്‍ കൊണ്ടു നിര്‍മിച്ച ഒരു ടെന്റിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനെ മ്യൂസിയത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ 15 ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഇതിനെ കൊണ്ടുപോയത്.

Next Story

RELATED STORIES

Share it