ഉറങ്ങുകയാണെന്ന് കരുതി: അമ്മ മരിച്ചത് അറിയാതെ 10 വയസ്സുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസം
ശനിയാഴ്ച മൃതദേഹത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി അമ്മാവനെ വിവരം ധരിപ്പിക്കുകയായിരുന്നു. അമ്മാവന്‍ എത്തിയതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. വിദ്യാനഗര്‍ സ്വദേശിനി രാജ്യലക്ഷ്മിയാണ് മരിച്ചത്.

വിദ്യാനഗര്‍: അമ്മ മരിച്ചറിയാതെ 10 വയസ്സുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസം. തമിഴ്‌നാട്ടിലെ തിരുപ്പതിയിലെ വിദ്യാനഗറിലാണ് ഞെട്ടലുളവാക്കുന്ന സംഭവം. ശനിയാഴ്ച മൃതദേഹത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി അമ്മാവനെ വിവരം ധരിപ്പിക്കുകയായിരുന്നു. അമ്മാവന്‍ എത്തിയതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. വിദ്യാനഗര്‍ സ്വദേശിനി രാജ്യലക്ഷ്മിയാണ് മരിച്ചത്.
കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലിസ് പറയുന്നത്. ഭര്‍ത്താവുമായുണ്ടായ അസ്വരസ്യങ്ങളെ തുടര്‍ന്ന് രാജ്യക്ഷ്മിയും മകനും തനിച്ചാണ് താമസിച്ച് വന്നിരുന്നത്.
ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദ്ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്നുമാണ് മകന് പോലിസിനോട് പറഞ്ഞത്. ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്നാണ് മകന്‍ കരുതിയത്. അതിനാല്‍ ശല്യപ്പെടുത്തിയില്ല. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചത്. മൃതദേഹം പൊലിസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും പോലിസ് അറിയിച്ചു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT