പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ 10 വയസ്സുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

ആലപ്പുഴ: കായംകുളത്ത് പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ 10 വയസ്സുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്കു താമസിക്കുന്ന ശാലിനി എന്ന സുല്‍ഫത്ത്-മുഹമ്മദ് അനസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണു സംഭവം. മാതാവ് വീട്ടിലില്ലാത്ത സമയം തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ അനുജന്‍ മുഹമ്മദ് അജിനും(5) ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഇരുവരും വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം ശേഷം അജിന്‍ ഉറങ്ങി. പിന്നീട് ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ അന്‍സിലിനെ കണ്ടത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ പിന്‍വാതിലിലൂടെ വീട്ടിനുള്ളില്‍ കയറി അന്‍സിലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണപ്പെട്ട അന്‍സില്‍ പത്തിയൂര്‍ ഗവ. ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ഈയിടെയാണ് ചേര്‍ത്തത്. മാതാവ് രണ്ടു മക്കളെയും വീടിനുള്ളിലാക്കി പൂട്ടിയിട്ട ശേഷം തൃശ്ശൂരില്‍ കല്ല്യാണത്തിനു പോയെന്നാണു പറയുന്നത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലിസ് നിഗമനം. ശാലിനി ആദ്യ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണു വിവരം. അന്‍സിലിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
10 year old boy has died under mysterious circumstances inside a locked house
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT