നെതര്‍ലാന്‍ഡില്‍ ട്രാമിനകത്ത് വെടിവെയ്പ്; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ട്രാമിനകത്തെ യാത്രക്കാര്‍ക്കുനേരെ തോക്കുധാരി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. പ്രാദേശിക സമയം 10.45 ഓടെയാണ് വെടിവെയ്പുണ്ടായത്.

ആംസ്റ്റര്‍ഡാം: ന്യൂസിലന്റിലെ ക്രിസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറും മുംബെ മധ്യ ടച്ച് നഗരമായ യൂട്രെച്ചിലെ ട്രാമിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.
ട്രാമിനകത്തെ യാത്രക്കാര്‍ക്കുനേരെ തോക്കുധാരി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. പ്രാദേശിക സമയം 10.45 ഓടെയാണ് വെടിവെയ്പുണ്ടായത്. ട്രാം സ്‌റ്റേഷന് വളഞ്ഞ പോലിസ് ആളുകളോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അക്രമിയെ കീഴ്‌പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
നഗരത്തിലെ ഒക്ടോബര്‍ പ്ലെയിന്‍ ജങ്ഷനിലാണ് വെടിവയ്പുണ്ടായത്. സായുധാക്രമണമാണോയെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ആയുധധാരിയായ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡച്ച് വാര്‍ത്താ മാധ്യമമായ എന്‍യുഎന്‍എല്‍ റിപോര്‍ട്ട് ചെയ്തു.
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT