അംബാനിക്ക് അനുകൂലമായി സുപ്രിം കോടതി ഉത്തരവില്‍ തിരിമറി: രണ്ട് ഉദ്യോഗസ്ഥരെ സുപ്രിം കോടതി പിരിച്ചു വിട്ടു

കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു.

അംബാനിക്ക് അനുകൂലമായി സുപ്രിം കോടതി ഉത്തരവില്‍ തിരിമറി:  രണ്ട് ഉദ്യോഗസ്ഥരെ സുപ്രിം കോടതി പിരിച്ചു വിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയ രണ്ട് സുപ്രിം കോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് രാത്രി വൈകിയാണ് രഞ്ജന്‍ ഗോഗോയി പിരിച്ചു വിട്ടത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിനാണ് നടപടി.

കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സുപ്രിം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു.

എന്നാല്‍, ജഡ്ജിമാരുടെ അറിവോടെ അല്ല കോടതി വെബ് സൈറ്റില്‍ അംബാനിക്ക് ആശ്വാസമാകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ്, ഭരണഘടനയുടെ 311ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ച്് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയയി ഇതിനു കാരണക്കാരായ രണ്ടു ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുളള ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പു വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ച് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. അതേസമയം, ഉത്തരവില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.


Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top