Sub Lead

കോഴിക്കോട്ടുകാരി ഹംനാ മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍

തുണീസ്യയിലും ബ്രൂണെയിലും ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന നജ്മാ മാലിക്കിനു ശേഷം ഐഎഫ്എസ് നേടിയ രണ്ടാമത്തെ മലയാളി മുസ്‌ലിം വനിതയാണ് ഹംന. ഡിസംബര്‍ ആദ്യവാരത്തിലാവും ഇവര്‍ ജിദ്ദയിലെത്തി ചുമതലയേല്‍ക്കുക.

കോഴിക്കോട്ടുകാരി ഹംനാ മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍
X

റിയാദ്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പ്രസ് കോണ്‍സലായി കോഴിക്കോട് സ്വദേശിനി ഹംനാ മറിയം ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സ്ഥലം മാറിപ്പോവുന്ന നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തറിന് പകരമാണ് ഹംനാ മറിയം എത്തുന്നത്.2017 കേഡറിലെ ഐഎഫ്എസുകാരിയും ഇപ്പോള്‍ പാരീസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ് ഹംന.

ഡല്‍ഹി രാംജാസ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28ാം റാങ്കു നേടി ഹംന രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്. കോഴിക്കോട്ടെ പ്രമുഖ ശിശുരോഗവിദ്ഗധന്‍ ഡോ. ടി പി. അഷ്‌റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി വി ജൗഹറയുടേയും മകളാണ് ഹംന.

ഭര്‍ത്താവ് തെലങ്കാന കാഡറിലെ ഐ.എ.എസുകാരനും ഹൈദരബാദിലെ മുന്‍ പോലിസ് മേധാവി എ കെ ഖാന്റെ മകനുമായ മുസമ്മില്‍ ഖാനാണ്. തുണീസ്യയിലും ബ്രൂണെയിലും ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന നജ്മാ മാലിക്കിനു ശേഷം ഐഎഫ്എസ് നേടിയ രണ്ടാമത്തെ മലയാളി മുസ്‌ലിം വനിതയാണ് ഹംന. ഡിസംബര്‍ ആദ്യവാരത്തിലാവും ഇവര്‍ ജിദ്ദയിലെത്തി ചുമതലയേല്‍ക്കുക.



Next Story

RELATED STORIES

Share it