Sub Lead

ഗോവയില്‍ ശ്രദ്ധേയമായ തുടക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ്

ഗോവയില്‍ ശ്രദ്ധേയമായ തുടക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ്
X

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ശ്രദ്ധേയമായ തുടക്കം കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി ആറ് സീറ്റില്‍ ലീഡ് നേടുന്നു. 17 സീറ്റില്‍ ലീഡ് നേടി ബിജെപിയാണ് ഗോവയില്‍ മുന്നേറ്റം നടത്തുന്നത്. 11 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്. ആം ആദ്മി ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും ലീഡ് നേടുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ മുന്നിലാണ്. ശിവസേന-എന്‍സിപി സഖ്യം പിന്തുണ നല്‍കിയ ഉത്പല്‍ പരീക്കര്‍ തുടക്കത്തില്‍ തന്നെ ലീഡെടുക്കുകയായിരുന്നു.

അതേസമയം, സാന്‍ക്വിലം മണ്ഡലത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. പനാജിയിലെ ഉത്പല്‍ പരീക്കറിന്റെ മുന്നേറ്റം ബിജെപിക്കാണ് കനത്ത തിരിച്ചടി നല്‍കുന്നത്. നേരത്തെ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല.

Next Story

RELATED STORIES

Share it