അഞ്ച് മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ ഇരുമുന്നണികള്‍

അഞ്ച് മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ ഇരുമുന്നണികള്‍
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാർ ഇന്ന് വിധിയെഴുതും. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും തുടരുന്ന കനത്തമഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ ഇരു മുന്നണികൾക്കും തിരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും വിജയം അനിവാര്യം. അതുകൊണ്ട് തന്നെ സകല ആയുധങ്ങളും പയറ്റിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.


RELATED STORIES

Share it
Top