Sub Lead

കേരളത്തിലെപ്പോലെ യുപിയില്‍ രാഷ്ട്രീയ കൊലപാതകമില്ല;കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് യോഗി

കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് യോഗി വിമര്‍ശിച്ചു

കേരളത്തിലെപ്പോലെ യുപിയില്‍ രാഷ്ട്രീയ കൊലപാതകമില്ല;കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് യോഗി
X

ന്യൂഡല്‍ഹി:കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് യോഗി ആദിത്യനാഥ്.ഉത്തര്‍പ്രദേശുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെയും ബംഗാളിലെയും പോലെ രാഷ്ട്രീയക്കൊല യുപിയില്‍ ഇല്ല. തന്റെ ഭരണകാലത്ത് വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും യോഗി വ്യക്തമാക്കി. യുപിയില്‍ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനു മുന്നോടിയായി എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് യോഗി നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് യോഗി വിമര്‍ശിച്ചു. കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും യോഗി ആവര്‍ത്തിച്ചു.

'നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി അവസാനിച്ചു. യുപിയില്‍ എന്തെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?. നേരത്തേ കലാപങ്ങള്‍ നടന്നു. ഗുണ്ടായിസം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കുന്നുണ്ടോ? കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരത അഴിച്ചുവിട്ടിരുന്നു. ബൂത്തുകള്‍ പിടിച്ചെടുത്തു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അതെല്ലാം കേരളത്തിലും സംഭവിച്ചു. ഈ രണ്ട് സംസ്ഥാനങ്ങളിലും നിരവധി അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടന്നിട്ടുണ്ട്. യുപിയില്‍ ഇത് സംഭവിച്ചോ?'അദ്ദേഹം ചോദിച്ചു.

ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ കടുത്ത മത്സരം ഇല്ല. ബിജെപി ഭൂരിപക്ഷം നേടി യുപിയില്‍ അധികാരം നിലനിര്‍ത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it