Sub Lead

'നികുതി വര്‍ധന ഇന്ത്യക്കാര്‍ക്കുള്ള മോദിയുടെ പുതുവര്‍ഷ സമ്മാനം': ജിഎസ്ടിയും സേവന നിരക്കുകളും വര്‍ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീവല്‍സ

എട്ടു വര്‍ഷത്തെ 'അച്ഛേ ദിന്‍'. ജനങ്ങളുടെ പോക്കറ്റ് കാലിയാവുകയും രണ്ടുപേരുടെ പണപ്പെട്ടി നിറയുകയും ചെയ്ത എട്ടു വര്‍ഷങ്ങളായിരുന്നു' ശ്രീവല്‍സ ട്വീറ്റ് ചെയ്തു

നികുതി വര്‍ധന ഇന്ത്യക്കാര്‍ക്കുള്ള മോദിയുടെ പുതുവര്‍ഷ സമ്മാനം: ജിഎസ്ടിയും സേവന നിരക്കുകളും വര്‍ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീവല്‍സ
X

ന്യൂഡല്‍ഹി: എല്ലാ മേഖലയിലും ജിഎസ്ടിയും സേവന നിരക്കുകളും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീവല്‍സ. നിരക്ക് വര്‍ധന ഇന്ത്യക്കാര്‍ക്കുള്ള മോദിയുടെ പുതുവര്‍ഷ സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു. 'ഊബറിനും ഓലക്കും അഞ്ച് ശതമാനം ജിഎസ്ടി, സ്വിഗ്ഗിക്കും സൊമാറ്റോക്കും അഞ്ച് ശതമാനം ജിഎസ്ടി, ചെരുപ്പിന് ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിച്ചു. 2022ല്‍ ഇന്ത്യക്കാര്‍ക്കുള്ള മോദിയുടെ ന്യൂ ഇയര്‍ സമ്മാനമാണിത്.

എട്ടു വര്‍ഷത്തെ 'അച്ഛേ ദിന്‍'. ജനങ്ങളുടെ പോക്കറ്റ് കാലിയാവുകയും രണ്ടുപേരുടെ പണപ്പെട്ടി നിറയുകയും ചെയ്ത എട്ടു വര്‍ഷങ്ങളായിരുന്നു' ശ്രീവല്‍സ ട്വീറ്റ് ചെയ്തു. ചെരുപ്പിന് അഞ്ച് ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് പുതുവര്‍ഷത്തില്‍ 12 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. തുണിത്തരങ്ങള്‍ക്കും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഓല, ഊബര്‍ എന്നിവയുടെ ജിഎസ്ടി വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it