Sub Lead

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്
X

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില വീണ്ടും കൂടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് വര്‍ധിച്ചത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 84.70 രൂപയാണ് വില. 25 പൈസ വര്‍ദ്ധിച്ചതോടെ ഒരു ലിറ്റര്‍ ഡീസലിന് 74.88 രൂപയാണ് ന്യൂഡല്‍ഹിയില്‍ വില

കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് പെട്രോള്‍ 84.91, ഡീസല്‍ 79.03 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86 .73, ഡീസല്‍ 80. 73 എന്നിങ്ങനെയാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

Next Story

RELATED STORIES

Share it