Sub Lead

സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്ര

ബ്രാഹ്മണിക്കല്‍ വിരുദ്ധ രാഷ്ട്രീയ കോട്ടയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമുദായിക ധ്രുവീകരണ ശ്രമങ്ങളുമായി കുങ്കുമ പാര്‍ട്ടി മുന്നോട്ട് പോവുന്നതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്ര
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനങ്ങള്‍ക്കിടയിലെ മോദി വിരുദ്ധ വികാരം വഴിതിരിച്ചുവിടാനും അതിന്റെ വൃത്തികെട്ട മുഖം മറച്ച് വയ്ക്കാനും സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുമായി ബിജെപി. ദ്രാവിഡ മുന്നേറ്റം എന്നുവിളിക്കപ്പെടുന്ന ബ്രാഹ്മണിക്കല്‍ വിരുദ്ധ രാഷ്ട്രീയ കോട്ടയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമുദായിക ധ്രുവീകരണ ശ്രമങ്ങളുമായി കുങ്കുമ പാര്‍ട്ടി മുന്നോട്ട് പോവുന്നതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രാമക്ഷേത്രം, ഗണേഷ് ചതുര്‍ത്ഥി തുടങ്ങിയ ഇനങ്ങള്‍ ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു പ്രതികരണവും സൃഷ്ടിക്കാത്തതിനാല്‍, തമിഴ് വികാരം ഇളക്കിവിടാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബിജെപി തമിഴ് ദൈവമായ 'മുരുകനെ'യാണ് ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത്

രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും കാരണമായ ഉത്തര ഇന്ത്യയില്‍ എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയ്ക്ക് സമാനമായാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ 'വേല്‍ യാത്ര' സംഘടിപ്പിക്കുന്നത്

തമിഴ്‌നാട് നിയമസഭയില്‍ ബിജെപിയ്ക്ക് ഒരിക്കലും പ്രാതിനിധ്യം ലഭിച്ചിട്ടിലെന്ന് മാത്രമല്ല മികച്ച വോട്ട് നേടാന്‍ പോലും ബിജെപിക്ക് ഇവിടെ സാധിച്ചിട്ടില്ല 'വേല്‍യാത്ര'യിലൂടെ മികച്ച രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ

തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം പതിവ് പോലെ ഡിഎംകെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും ഭരണകക്ഷിയായ എഐഎഡിഎംകെയും തമ്മില്‍ ആണെങ്കിലും ഇത്തവണ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ബിജെപി ശ്രമം. ഇത്തവണ ജോര്‍ജ് ഫോര്‍ട്ടിലേക്ക് തങ്ങളുടെ പ്രതിനിധിയെ കൂടി അയക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ മുരുകന്‍.

യാത്രകളിലൂടെ ഒരു വിഭാഗത്തിനെതിരേ ആക്രമണം അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയായതിനാല്‍ ബിജെപിയുടെ വേല്‍യാത്ര സംബന്ധിച്ച് തമിഴ്‌നാട്ടിലും കടുത്ത ആശങ്ക ഉയരുന്നുണ്ട്. അതിനിടെ, ദ്വിദിന സന്ദര്‍ശനത്തിനായി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഇന്ന് ചെന്നൈയിലെത്തുന്നുണ്ട്.

Next Story

RELATED STORIES

Share it