ഒമിക്രോണ്‍ വ്യാപനം: മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ
മഹാരാഷ്ട്രയില്‍ ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. അടുത്തവര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 358 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കണ്ടൈന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും. ഒമിക്രോണ്‍ വകഭേദം രാജ്യത്ത് അതിവേഗത്തിലാണ് പടരുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 358 പേരില്‍ 88 രോഗികളും മഹാരാഷ്ട്രയിലാണ്.
കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ഊര്‍ജിതമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മധ്യപ്രദേശിന് പുറമെ ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് കര്‍ഫ്യൂ. മഹാരാഷ്ട്രയില്‍ ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. അടുത്തവര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. ഒമിക്രോണ്‍ സാഹചര്യത്തില്‍ യുപിയിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയുമോ എന്ന് അലഹബാദ് ഹൈക്കോടതി ഇന്നലെ കേന്ദ്രത്തോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ചോദച്ചിരുന്നു. പുതിയ സാഹചരക്യം വിലയിരുത്താന്‍ ഉന്നത തല യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT