- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കെല്ലപ്പെട്ട സംഭവത്തില്‍ സാമുദായിക പ്രശ്‌നങ്ങളില്ല: മുഖ്യമന്ത്രി
ഈ സംഭവത്തിലാണ് ഗുരുദ്വാര രക്ഷാധികാരിയെ പോലിസ് അറസ്റ്റ് ചെയ്തത് പോരറിയാത്ത 100 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ആയുധ ധാരികളായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു
ചണ്ഡിഗഢ്: പഞ്ചാബിലെ കപുര്‍ത്തലയില്‍ ആള്‍ക്കൂട്ടആക്രമണത്തില്‍ യുവാവ് കെല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗ്ഗീയമോ സാമുദായികമോ ബലി നല്‍കലോ ആയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിങ് ഛന്നി. കേസില്‍ ഗുരദ്വര നടത്തിപ്പുകാരന്‍ പിടിയിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ച ഗുരുദ്വാരയിലെ സിഖ് പതാകയായ നിഷാന്‍ സാഹിബ് എടുത്തു മാറ്റാന്‍ ശ്രമിച്ചയാളെ ആളുകള്‍ ഓടിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന ജനക്കൂട്ടം പോലിസിന്റെ മുന്നിലിട്ട് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈ സംഭവത്തിലാണ് ഗുരുദ്വാര രക്ഷാധികാരിയെ പോലിസ് അറസ്റ്റ് ചെയ്തത് പോരറിയാത്ത 100 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ആയുധ ധാരികളായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. അമൃതസര്‍ സുവര്‍ണക്ഷേത്രത്തില്‍ വച്ച് മറ്റൊരാള്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ടതിന്റെ തൊട്ടു പിറ്റേന്നാണ് കപുര്‍ത്തലയിലെ സംഭവം നടക്കുന്നത്. ഈ രണ്ടു സംഭവങ്ങളിലും മതപരമായ വിഷയങ്ങള്‍ എന്തെങ്കിലും ഉള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു കൊലപാതകങ്ങളും വന്‍ പ്രചാരണ വിഷയങ്ങളായേക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചു.ഇതിനിടെ കപുര്‍ത്തലയില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരനാണെന്ന് ബീഹാര്‍ സ്വദേശിപറഞ്ഞിരുന്നു. ഇയാല്‍ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെനനാണ് യുവതി പറഞ്ഞത്.
RELATED STORIES
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMT