- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ് പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി ലീഗ്; വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങള്‍
മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന പേരുപറഞ്ഞു പള്ളികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഖുതുബ പ്രഭാഷണത്തിലെ പരാമര്‍ശം സമസ്ത ഉപേക്ഷിച്ചിരുന്നു
കോഴിക്കോട്: വഖഫ് ബോഡ് നിയമനം പിഎസ്സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരേ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി ലീഗ് നേതൃത്വം. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ സമസ്ത പിന്മാറിയതിനു പിന്നാലെയാണ് ലീഗിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന പേരുപറഞ്ഞു പള്ളികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഖുതുബ പ്രഭാഷണത്തിലെ പരാമര്‍ശം സമസ്ത ഉപേക്ഷിച്ചിരുന്നു. ഇതാണ് ലീഗിനെ സ്വന്തം നിലയ്ക്ക് നിലപാട് കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. റാലിയുടെ വിജയത്തിനായി സംഘാടക സമിതിക്ക് ഇന്നു ചേര്‍ന്ന ലീഗ് നേതൃയോഗം രൂപം നല്‍കി. ഒന്‍പതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ തിങ്കളാഴ്ച ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹ്മാന്‍ കല്ലായി (കാസര്‍കോട്്), എന്‍ എ നെല്ലിക്കുന്ന്(കണ്ണൂര്‍), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്മാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. മണ്ഡലം പഞ്ചായത്തുതല യോഗങ്ങളും നടക്കും. കോഴിക്കോട് ജില്ലയില്‍ നാളെ മണ്ഡലം കമ്മിറ്റി യോഗങ്ങളും തിങ്കളാഴ്ച പഞ്ചായത്തുതല യോഗങ്ങളും നടക്കും. മലപ്പുറത്ത് തിങ്കളാഴ്ച മണ്ഡലംതല യോഗങ്ങളും ഏഴിന് പഞ്ചായത്തുതല യോഗങ്ങളും നടക്കും. മുസ്‌ലിം നേതൃസമിതി തീരുമാനിച്ച ചൊവ്വാഴ്ചത്തെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പ്രതിഷേധ സംഗമങ്ങളും റാലികളും വിജയിപ്പിക്കാനും തീരുമാനിച്ചു.യോഗം ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി അധ്യക്ഷനായി. ഡോ. എം കെ മുനീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ. പിഎംഎ സലാം, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെഎം ഷാജി, സിപി ചെറിയ മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
RELATED STORIES
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMT