Sub Lead

ബ്രിട്ടീഷ് എംബസി ജറുസലേമിലേക്ക്; മുന്നറിയിപ്പുമായി ജോര്‍ദാന്‍

അത്തരത്തിലുള്ള ഏതെങ്കിലും നടപടി സ്വീകരിക്കുന്നതിനെതിരേ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി അയ്മാന്‍ സഫാദി വ്യക്തമാക്കി.

ബ്രിട്ടീഷ് എംബസി ജറുസലേമിലേക്ക്; മുന്നറിയിപ്പുമായി ജോര്‍ദാന്‍
X

അമ്മാന്‍: അധിനിവേശ നഗരമായ ജറുസലേമിലേക്ക് ബ്രിട്ടീഷ് എംബസി മാറ്റുന്നതിനെതിരേ മുന്നറിയിപ്പുമായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി. കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്. അത്തരത്തിലുള്ള ഏതെങ്കിലും നടപടി സ്വീകരിക്കുന്നതിനെതിരേ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി അയ്മാന്‍ സഫാദി വ്യക്തമാക്കി.

ഇസ്രായേലിലെ എംബസിയുടെ സ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഓഫിസ് നടത്തിയ പ്രഖ്യാപനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ബ്രിട്ടീഷ് എംബസി മാറ്റുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചാല്‍, അത് ഒരു നിഷേധാത്മകമായ നടപടിയായിരിക്കും, ഫലസ്തീനിന്റെയും ഇസ്രായേലിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തെ അപകടത്തിലാക്കും'- സഫാദി വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭ യോഗങ്ങളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ എംബസി മാറ്റുന്നത് പരിഗണിക്കുന്നതായി ട്രസ് ലാപിഡിനെ അറിയിച്ചതായി ഇസ്രായേലി വാര്‍ത്താ ഏജന്‍സികള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടീഷ് എംബസിയെ അധിനിവേശ ജറുസലേമിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ ട്രസ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it