Sub Lead

മഹാരാഷ്ട്രയില്‍ ഇന്ന് 15,591 പേര്‍ക്ക് കൊവിഡ്; 424 മരണം; കര്‍ണാടകയില്‍ 8,793 രോഗബാധിതര്‍

മഹാരാഷ്ട്രയില്‍ ഇന്ന് 15,591 പേര്‍ക്ക് കൊവിഡ്; 424 മരണം; കര്‍ണാടകയില്‍ 8,793 രോഗബാധിതര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 15,591 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 424 മരണങ്ങളും റിപോര്‍ട്ട ചെയ്തു. ഇതോടെ സംസ്ഥനത്ത് ആകെ രോഗബാധിതരുടെ എണ്ണം 14,16,513 ആയി ഉയര്‍ന്നു.മരണസംഖ്യ 37,480 എണ്ണവും. നിലവില്‍ 2,60,876 സജീവ കേസുകളാനുള്ളത്. മുംബൈയില്‍ മാത്രം ഇന്ന് 2,440 കേസുകളും 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 7485 പേര്‍ രോഗമുക്തി നേടി31 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 5900 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,06,790 ആയി ഉയര്‍ന്നു. ഇതില്‍ 6,43,993 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 56,897 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ 8,793 പുതിയ കൊവിഡ് -19 കേസുകളും ം 125 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 6,20,630 ആയി.




Next Story

RELATED STORIES

Share it