ചെര്‍പ്പുളശ്ശേരി 'ഹിന്ദു ബാങ്ക്' തട്ടിപ്പ്: ചെയര്‍മാന്‍ സുരേഷ് കൃഷ്ണയുമായി തെളിവെടുപ്പ് നടത്തി
ചെര്‍പ്പുളശ്ശേരി എസ്‌ഐ കെ സുഹൈലിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ ആദ്യം വീട്ടിലും പിന്നീട് ചെര്‍പ്പുളശ്ശേരി എകെജി റോഡിലുള്ള എച്ച്ഡിബി നിധി ലിമിറ്റഡിന്റെ ഓഫിസിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് നിധി ലിമിറ്റഡ് എന്ന പേരില്‍ നടപ്പാക്കുന്ന ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്കില്‍ സംഘപരിവാരം നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാങ്ക് ചെയര്‍മാനും മുന്‍ ആര്‍എസ്എസ് നേതാവുമായ സുരേഷ് കൃഷ്ണയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ചെര്‍പ്പുളശ്ശേരി എസ്‌ഐ കെ സുഹൈലിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ ആദ്യം വീട്ടിലും പിന്നീട് ചെര്‍പ്പുളശ്ശേരി എകെജി റോഡിലുള്ള എച്ച്ഡിബി നിധി ലിമിറ്റഡിന്റെ ഓഫിസിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. റിമാന്‍ഡിലായ പ്രതിയെ മൂന്നുദിവസമാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.
ഉയര്‍ന്ന പലിശയും ആനുകൂല്യങ്ങളും നല്‍കാമെന്ന് പറഞ്ഞ് ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ച എച്ച്ഡിബി നിധി ലിമിറ്റഡ് എന്ന ബാങ്കിതര സ്ഥാപനത്തിന്റെ പേരില്‍ പണം നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് ഓഹരി ഉടമകളും ഇടപാടുകാരും നല്‍കിയ പരാതിയിലാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ചെര്‍പ്പുളശ്ശേരി പതിനാറുപൊതിയില്‍ സുരേഷ് കൃഷ്ണയെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റുചെയ്തത്. ഏഴുപേരാണ് കബളിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചെര്‍പ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. ആര്‍എസ്എസ് മുന്‍ ജില്ലാ ജാഗരണ്‍ പ്രമുഖും സംഘപരിവാറിന്റെ സാമൂഹിക മാധ്യമചുമതലക്കാരനുമായിരുന്നു എച്ച്ഡിബി നിധി ചെയര്‍മാന്‍ സുരേഷ് കൃഷ്ണ.
അഹീെ ഞലമറ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍ നിക്ഷേപങ്ങളുടെ പേരില്‍ 97 ലക്ഷം രൂപ സ്വരൂപിച്ചെന്നും ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു. 16 ശതമാനം വരെ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. ആര്‍ഡി നിക്ഷേപം എന്ന പേരിലും വ്യാപകമായി പണം പിരിച്ചിട്ടുണ്ട്.
ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനുവേണ്ടി ലാഭം വിനിയോഗിക്കപ്പെടുമെന്ന വാഗ്ദാനത്തോടെയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍നിന്നായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തത്. പിന്നാലെയാണ് ചെര്‍പ്പുളശ്ശേരിയില്‍നിന്നും തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. പൂര്‍ണമായും സംഘപരിവാര നിയന്ത്രണത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, കോടികള്‍ സമാഹരിച്ച ശേഷം ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ബാങ്ക് അടച്ചൂപൂട്ടുന്ന നിലയാണുണ്ടായത്. ബാങ്കിന്റെ ഡയറക്ടര്‍മാര്‍തന്നെ ചെയര്‍മാനെതിരേ പരാതി നല്‍കി നിക്ഷേപകരെ കബളിപ്പിക്കാനും ശ്രമം നടന്നതായും ആരോപമുണ്ട്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്‍കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT