Tennis

പാരാലിംപിക്‌സ്; പ്രമോദ് ഭഗത്തിന് ബാഡ്മിന്റണില്‍ സ്വര്‍ണം; ഇന്ത്യയ്ക്ക് 17 മെഡല്‍

നേരത്തെ പുരുഷവിഭാഗം ഷൂട്ടിങില്‍ മനീഷ് നര്‍വാളും സ്വര്‍ണം നേടിയിരുന്നു

പാരാലിംപിക്‌സ്; പ്രമോദ് ഭഗത്തിന് ബാഡ്മിന്റണില്‍ സ്വര്‍ണം; ഇന്ത്യയ്ക്ക് 17 മെഡല്‍
X


ടോക്കിയോ: പാരാലിംപിക്‌സില്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം.പ്രമോദ് ഭഗത്താണ് പാരാലിംപിക്‌സില്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ബ്രിട്ടന്റെ ഡാനിയേല്‍ ബെതലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ വെങ്കല മെഡലും ഇന്ത്യയ്ക്കാണ്. മനോജ് സര്‍ക്കാരാണ് വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നാല് സ്വര്‍ണം, ഏഴ് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില. പാരാലിംപിക്‌സില്‍ ഇത്തവണ ആദ്യമായാണ് ബാഡ്മിന്റണ്‍ ഉള്‍പ്പെടുത്തിയത്. അരക്ക് താഴെ വൈകല്യമുള്ളവര്‍ മല്‍സരിക്കുന്ന എസ്എല്‍3 വിഭാഗത്തിലാണ് ഭഗത്ത് മല്‍സരിച്ചത്. നേരത്തെ പുരുഷവിഭാഗം ഷൂട്ടിങില്‍ മനീഷ് നര്‍വാളും സ്വര്‍ണം നേടിയിരുന്നു.50 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച് വണ്‍ വിഭാഗത്തിലാണ് സ്വര്‍ണം. ഈ വിഭാഗത്തില്‍ വെള്ളി ഇന്ത്യയുടെ തന്നെ സിംഗരാജിനാണ്.




Next Story

RELATED STORIES

Share it