സിന്ധുവിന്റെ ഫൈനല്‍ സ്വപ്‌നം പാഴായി; സെമിയില്‍ വീണു
സ്‌കോര്‍ 21-18, 21-12.

ടോക്കിയോ: പി വി സിന്ധുവിലൂടെ ബാഡ്മിന്റണില്‍ സ്വര്‍ണ്ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് തോറ്റാണ് താരം ഫൈനല്‍ കാണാതെ പുറത്തായത്. സ്‌കോര്‍ 21-18, 21-12. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യിങ് ജയിച്ചത്. കഴിഞ്ഞ ഒളിംപിക്‌സില്‍ വെള്ളി നേടിയ സിന്ധുവിലൂടെ സ്വര്‍ണ്ണം നേടാമെന്നായിരുന്നു ആരാധകരുടെ മോഹം. എന്നാല്‍ മറ്റ് മല്‍സരങ്ങളിലെ പ്രകടനം തായ് സു യിങിന് മുന്നില്‍ നടത്താന്‍ സിന്ധുവിന് ആയില്ല. ആദ്യ സെറ്റില്‍ സിന്ധു പിടിച്ചു നിന്നെങ്കിലും രണ്ടാം സെറ്റ് ചൈനീസ് താരം അനായാസം നേടുകയായിരുന്നു. എന്നാല്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു ചൈനയുടെ ഹിബിങ് ജിയാവോയെ നേരിടും. ചൈനയുടെ തന്നെ ചെന്‍ യു ഫെയിനാണ് ഫൈനലില്‍ സു യിങിന്റെ എതിരാളി.
അതിനിടെ വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാറാണി ക്വാര്‍ട്ടറില്‍ പുറത്തായി. ലോക രണ്ടാം നമ്പര്‍ ചൈനയുടെ ക്യുന്‍ ലീയോടെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കാണ് തോല്‍വി.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT