ജോക്കോവിച്ചിനെ അട്ടിമറിച്ച ഖജനോവിന് കിരീടം

ജോക്കോവിച്ചിനെ അട്ടിമറിച്ച ഖജനോവിന് കിരീടം

പാരിസ്: നിലവില്‍ പുരുഷന്‍മാരുടെ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കരണ്‍ ഖജനോവ് പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് കിരീടം ഉയര്‍ത്തി. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു ഖജനോവിന്റെ വിജയം. സ്‌കോര്‍ 7-5,6-4. നേരത്തേ പ്രീക്വാര്‍ട്ടറില്‍ ലോക എട്ടാം നമ്പര്‍ താരം ജോണ്‍ ഇസ്‌നറെയും ക്വാര്‍ട്ടറില്‍ നാലാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സെറോവിനെയും സെമിയില്‍ ആറാം നമ്പര്‍ താരം ഡൊമിനിക് തീമിനെയും അട്ടിമറിച്ചായിരുന്നു ഖജനോവ് ഫൈനല്‍ പ്രവേശനം ഗംഭീരമാക്കിയത്.
RELATED STORIES

Share it
Top