Special

ഇറ്റാലിയന്‍ സീരി എയ്ക്ക് ഇന്ന് തുടക്കം; ചാംപ്യന്‍മാര്‍ ഇന്ന് ഇറങ്ങും

ഇക്കുറി വൈക്കോം 18നാണ് സംപ്രേക്ഷണ അവകാശം.

ഇറ്റാലിയന്‍ സീരി എയ്ക്ക് ഇന്ന് തുടക്കം; ചാംപ്യന്‍മാര്‍ ഇന്ന് ഇറങ്ങും
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയ്ക്ക് ഇന്ന് തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ ആദ്യ മല്‍സരത്തില്‍ ജിനോയെ നേരിടും.10 വര്‍ഷത്തിന് ശേഷം യുവന്റസിന്റെ കിരീട കുത്തക അവസാനിപ്പിച്ചാണ് ഇന്‍ര്‍മിലാന്‍ കഴിഞ്ഞ തവണ ചാംപ്യന്‍മാരായത്. എന്നാല്‍ ഇക്കുറി മിലാന്‍ സീസണ്‍ കടുത്തതാവും. പ്രിയ കോച്ച് അന്റോണിയാ കോന്റെയും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവും ക്ലബ്ബ് വിട്ടിരുന്നു. കൂടാതെ മറ്റൊരു സ്‌ട്രൈക്കറായ അര്‍ജന്റീനയുടെ ലൗട്ടേരോ മാര്‍ട്ടിന്‍സ് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സാമ്പത്തിക മാന്ദ്യത്തതെ തുടര്‍ന്ന് നിരവധി താരങ്ങളെ വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മിലാന്‍. മറ്റൊരു താരമായ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടീമിനൊപ്പം തുടരില്ലെന്നാണ് റിപ്പോര്‍ട്ട്. അസുഖത്തില്‍ നിന്നും താരം മുക്തനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണത്തെ കിരീട ഫേവററ്റുകള്‍ യുവന്റസ് തന്നെയാണ്.മുന്‍ ചാംപ്യന്‍മാര്‍ക്ക് ഇക്കുറി കിരീട സാധ്യത കല്‍പ്പിച്ചിട്ടില്ല.


മിലാന്റെ മല്‍സരം രാത്രി 10 മണിക്കാണ് മല്‍സരം. മറ്റൊരു മല്‍സരത്തില്‍ സസുഓള ഹെല്ലാസ് വെറോണയെ നേരിടും. രാത്രി 12-15നടക്കുന്ന മല്‍സരത്തില്‍ ലാസിയോ എംമ്പോളിയെയും അറ്റലാന്റ ടൊറീനോയെയും നേരിടും. യുവന്റസിന്റെ മല്‍സരം നാളെ രാത്രി ഉഡിനീസിനെതിരേയാണ്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എസി മിലാന്റെ മല്‍സരം 23നാണ്. ഇക്കുറി യുവന്റസ് ഒരുങ്ങി തന്നെയാണ്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ തന്നെയാണ് വരുന്നത്. നിരവധി പുതിയ സൈനിങുകളും ടീം നടത്തിയിട്ടുണ്ട്. കൂടാതെ റൊണാള്‍ഡോ, ഡിബാല എന്നിവരെ നിലനിര്‍ത്തിയിട്ടുമുണ്ട്.


റൊണാള്‍ഡോ സീരി എയിലേക്ക് വന്നതുമുതലാണ് ടൂര്‍ണ്ണമെന്റിനെ കൂടുതല്‍ പേര്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ തവണവരെ ഇന്ത്യയില്‍ സീരി എ മല്‍സരങ്ങള്‍ സോണി നെറ്റ്‌വര്‍ക്ക് ചാനലുകളാണ് സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ഇക്കുറി വൈക്കോം 18നാണ് സംപ്രേക്ഷണ അവകാശം. അടുത്ത മൂന്ന് സീസണുകളിലേക്കാണ് വൈക്കോം കരാര്‍ ഏറ്റെടുത്തത്. സ്പാനിഷ് ലീഗും ഇക്കുറി വൈക്കോമാണ് സംപ്രേക്ഷണം ചെയ്യുക.വൂട്ട്(VOOT,Viacom,s tv), വൈക്കോമിന്റെ ചാനലുകളിലും ജിയോയിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. ഫ്രഞ്ച് ലീഗ് മല്‍സരങ്ങളുടെ അവകാശം ആമസോണിനാണ്.




Next Story

RELATED STORIES

Share it