Special

ട്രാന്‍സ്ഫര്‍ റൗണ്ട് അപ്പ്; പുതിയ തട്ടകങ്ങള്‍ തേടി സൂപ്പര്‍ താരങ്ങള്‍

27കാരനായ താരത്തിനായി ചെല്‍സിയാണ് മുന്നില്‍ നില്‍ക്കുന്നത്.

ട്രാന്‍സ്ഫര്‍ റൗണ്ട് അപ്പ്; പുതിയ തട്ടകങ്ങള്‍ തേടി സൂപ്പര്‍ താരങ്ങള്‍
X


2022-23 സീസണിലേക്കായുള്ള ലോക ഫുട്‌ബോള്‍ താരങ്ങളുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ അണിയറിയില്‍ പൊടിപൊടിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ ഇത്തവണ പഴയ ക്ലബ്ബില്‍ തന്നെ തുടരുമെന്ന് അറിയിച്ചിരുന്നു. ഏവരും പ്രതീക്ഷിച്ച എംബാപ്പെയുടെ റയലിലേക്കുള്ള വരവും നടന്നില്ല. താരത്തെ പിഎസ്ജി നിലനിര്‍ത്തുകയായിരുന്നു. ഡോര്‍ട്ട്മുണ്ട് ഗോളടി മെഷീന്‍ എര്‍ലിങ് ഹാലന്റ് സിറ്റിയുമായി കരാറിലെത്തിയിരുന്നു.


ലിവര്‍പൂള്‍ റിലീസ് ചെയ്യുന്ന സെനഗലിന്റെ സ്റ്റാര്‍ സാദിയോ മാനെ, ബയേണ്‍ മ്യുണിക്ക് വിടുന്ന റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, സിറ്റിയുടെ റഹീം സ്‌റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസുസ്, ഗുണ്‍ഡോങ് എന്നിവരുടെ പുതിയ ക്ലബ്ബുകളിലേക്കുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.


ഏവരും ഉറ്റുനോക്കുന്ന കൈമാറ്റം സാദിയോ മാനെയുടെതാണ്. മാനെയ്ക്ക് വേണ്ടി ബയേണ്‍ മ്യുണിക്ക് മുന്നോട്ട് വച്ച ആദ്യ ഓഫര്‍ ലിവര്‍പൂള്‍ തള്ളിയിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ഓഫറും ബയേണ്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ലിവര്‍പൂള്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ഇത്തവണ ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരുന്നു. 27കാരനായ താരത്തിനായി ചെല്‍സിയാണ് മുന്നില്‍ നില്‍ക്കുന്നത്. സിറ്റിയുടെ തന്നെ പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വയെ നോട്ടമിടുന്നത് ബാഴ്‌സലോണയാണ്. 27കാരനായ സില്‍വയെ സില്‍വയ്ക്കായി ബാഴ്‌സലോണയാണ് ആദ്യം മുന്നോട്ട് വന്നത്. എന്നാല്‍ ഹോളണ്ടിന്റെ ഫ്രാങ്കി ഡി ജോങിനെ വിറ്റാല്‍ മാത്രമേ ബാഴ്‌സയ്ക്ക് സില്‍വയെ സ്വന്തമാക്കാനാവൂ.


സില്‍വയ്ക്ക് പുറമെ, എസി മിലാന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ റാഫേല്‍ ലിയോ, വോള്‍വ്‌സിന്റെ പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെര്‍വസ് എന്നിവരെയും കറ്റാലന്‍സ് നോട്ടമിട്ടിട്ടുണ്ട്. സിറ്റിയുടെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ഗുണ്‍ഡോങും ബാഴ്‌സയുടെ ഇത്തവണത്തെ ലിസ്റ്റിലുണ്ട്. യുവന്റസും ഗുണ്‍ഗോങിനായി രംഗത്തുണ്ട്.


സീനിയര്‍ താരങ്ങളുടെ ട്രാന്‍സ്ഫറിന് പുറമെ നിരവധി പുതിയ താരങ്ങള്‍ക്കായും ക്ലബ്ബുകള്‍ രംഗത്തുണ്ട്. ഇതില്‍ പ്രധാനി ബെന്‍ഫിക്കയുടെ ഉറുഗ്വെ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസ് ആണ്. ന്യൂനസുമായി ലിവര്‍പൂള്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ന്യൂനസിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ടായിരുന്നു. ലിവര്‍പൂളിന്റെ മുന്‍ ഇംഗ്ലണ്ട് താരം അലക്‌സ് ഓക് സ്ലഡ് ചേംബര്‍ലിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സജീവമായി രംഗത്തുണ്ട്.


ടീനേജ് താരങ്ങളില്‍ ഗവിയ്ക്കാണ് വിപണിയില്‍ കൂടുതല്‍ താല്‍പ്പര്യം. ബാഴ്‌സയുടെ 17കാരനായി ലിവര്‍പൂള്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്.എന്നാല്‍ താരത്തിന്റെ നിലവിലെ കരാര്‍ പുതുക്കനാണ് ബാഴ്‌സയുടെ ഉദ്ദേശം. ഗവിയ്ക്കായി 42.5 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കാനാണ് ലിവര്‍പൂളിന്റെ ലക്ഷ്യം.



Next Story

RELATED STORIES

Share it