Special

ചാംപ്യന്‍സ് ലീഗ് ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ന് റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍

മല്‍സരങ്ങള്‍ സോണി നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.

ചാംപ്യന്‍സ് ലീഗ് ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ന് റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍
X


പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം.പാരിസില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ കരുത്തരായ പിഎസ്ജി റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും. രാത്രി 1.30നാണ് മല്‍സരം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ ജൂനിയറും ടീമിനായി ഇറങ്ങും.

പരിക്കിനെ തുടര്‍ന്ന് നവംബറിന് ശേഷം ആദ്യമായാണ് നെയ്മര്‍ കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് സെര്‍ജിയോ റാമോസ് തന്റെ പഴയ ക്ലബ്ബിനെതിരേ ഇറങ്ങില്ല.സ്‌ക്വാഡ് കൊണ്ട് കരുത്തരാണെങ്കിലും റയല്‍ മാഡ്രിഡ് നിര പിഎസ്ജിക്ക് വന്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്. കിലിയന്‍ എംബാപ്പെ തനത് ഫോം ഇന്ന് വീണ്ടെടുത്താല്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ എളുപ്പമാവും.

ഗ്രൂപ്പ് ചാംപ്യന്‍മാരായണ് റയല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.പിഎസ്ജി ആവട്ടെ രണ്ടാം സ്ഥാനം കൊണ്ടാണ് വരുന്നത്. സ്പാനിഷ് ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് റയല്‍. കരീം ബെന്‍സിമയും വിനീഷ്യസ് ജൂനിയറുമാണ് അവരുടെ കരുത്ത്. എന്നാല്‍ കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ബെന്‍സിമ ഇന്ന് ടീമിനായി ഇറങ്ങാന്‍ സാധ്യത കുറവാണ്.

മല്‍സരങ്ങള്‍ സോണി നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.റയലിനെതിരേ മികച്ച റെക്കോഡുള്ള മുന്‍ ബാഴ്‌സ സ്റ്റാര്‍ മെസ്സി തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.2017-18 സീസണിലെ പ്രീക്വാര്‍ട്ടറില്‍ അവസാനമായി ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ റയലിനായിരുന്നു ജയം. 14ാം ചാംപ്യന്‍സ് ലീഗ് എന്ന റെക്കോഡ് കിരീട നേട്ടത്തിലേക്ക് റയല്‍ വരുമ്പോള്‍ പിഎസ്ജിയുടെ ലക്ഷ്യം ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണ്.

ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായത് പിഎസ്ജിക്ക് കനത്ത തിരിച്ചടി ആയിരുന്നു. വന്‍ താരനിര ഉണ്ടായിട്ടും മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്തതാണ് പോച്ചീടീനോയുടെ പരാജയം. പ്രീക്വാര്‍ട്ടറില്‍ ടീം പുറത്തായാല്‍ ഫ്രഞ്ച് ഇതിഹാസ താരവും മുന്‍ റയല്‍ മാഡ്രിഡ് കോച്ചുമായ സിനദിന്‍ സിദാന്‍ പിഎസ്ജിയുടെ കോച്ചാവുമെന്നും റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it