ലെജന്റസ് ലീഗ്; പഠാന് സഹോദരങ്ങളും കെയ്ഫും കസറി; ഇന്ത്യാ മഹാരാജാസിന് ജയം
ഇന്ത്യയെ മുഹമ്മദ് കെയ്ഫാണ് നയിച്ചത്.

അല്‍ എമേറത്ത്: ലെജന്റസ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യാ മഹാരാജാസിന് ആറ് വിക്കറ്റ് ജയം. യൂസുഫ് പഠാന്, ഇര്ഫാന് പഠാന്, മുഹമ്മദ് കെയ്ഫ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.
176 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യയ്ക്കായി യൂസുഫ് പഠാനാണ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 40 പന്ത് നേരിട്ട താരം 80 റണ്‍സെടുത്തു. മുഹമ്മദ് കെയ്ഫ് 42 റണ്‍സുമായും 10 പന്തില്‍ 21 റണ്‍സെടുത്ത് നിലയുറപ്പിച്ച ഇര്ഫാന് പഠാനും ചേര്‍ന്ന് അഞ്ച് പന്ത് ശേഷിക്കെ ഇന്ത്യയ്ക്ക് ജയമൊരുക്കി. നാമാന് ഓജ 20 ഉം റണ്‍സെടുത്ത് പുറത്തായി.

ഏഷ്യാ ലയണ്‍സിനായി ശുഹൈബ് അക്തറും ഉമര്‍ ഗുല്ലും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് ലഭിച്ച ഇന്ത്യാ മഹാരാജാസ് ഏഷ്യാ ലയണ്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു.ഇന്ത്യയെ മുഹമ്മദ് കെയ്ഫാണ് നയിച്ചത്. പാകിസ്താന്-ശ്രീലങ്ക താരങ്ങള്‍ അണിനിരന്ന ഏഷ്യാ ലയണ്‍സിനെ നയിച്ചത് മിസ്ബാ ഉള്‍ഹഖാണ്.
ഏഷ്യാ ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി.ഉപ്പുല്‍ തരംഗയാണ് (66) ഏഷ്യയുടെ ടോപ് സ്കോറര്‍. മിസ്ബാഹ് 44 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മന്‍പ്രീത് ഗോണി മൂന്നും ഇര്ഫാന് പഠാന് രണ്ടും വിക്കറ്റ് നേടി.
RELATED STORIES
'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTയുപിയില്‍ മദ്റസകള്ക്കുളള ധനസഹായം നിര്‍ത്തലാക്കി
18 May 2022 12:42 PM GMTവാട്ടര്‍ ഫൗണ്ടന് ശിവലിംഗമാക്കുന്ന സംഘിമാനസം
18 May 2022 8:59 AM GMTപള്ളിക്കരികിൽ ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു; മധ്യപ്രദേശിൽ സംഘർഷം
17 May 2022 10:22 AM GMTതാജ് മഹലിൽ വിഗ്രഹങ്ങളില്ല: ആർക്കിയോളജി വകുപ്പ്
17 May 2022 6:55 AM GMT