Special

ഐപിഎല്‍; മെഗാ ലേലത്തില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍

പഞ്ചാബ് കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇക്കുറി ടീം വിടും.

ഐപിഎല്‍; മെഗാ ലേലത്തില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍
X


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022 പതിപ്പിലെ താരങ്ങള്‍ക്കായുള്ള മെഗാ ലേലം ജനുവരിയില്‍ നടക്കും.ലേലത്തില്‍ ഇത്തവണ രണ്ട് പുതിയ ടീമുകള്‍ കൂടി അണിനിരക്കുന്നുണ്ട്. നിലവിലെ താരങ്ങളില്‍ നിന്നും നാല് പേരെ ടീമുകള്‍ക്ക് നിലനിര്‍ത്താമെന്നാണ് നിയമം. പ്രമുഖ ടീമുകള്‍ നിലനിര്‍ത്തുന്ന നാല് താരങ്ങളുടെ അന്തിമ പട്ടിക നവംബര്‍ 30ന് മുമ്പേ നല്‍കണം. ഇതോടെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നീ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം.


എം എസ് ധോണി, ഋതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തുന്നത്. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയെ ടീമില്‍ നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അലി തയ്യാറാവാത്ത പക്ഷം സാം കറനിനെ നിലനിര്‍ത്തും.


സുനില്‍ നരെയ്ന്‍, ആേ്രന്ദ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ നാല് പേരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തും. എന്നാല്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കെകെആറിന് രണ്ട് മനസ്സാണുള്ളത്.


ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ നിലനിര്‍ത്തുമ്പോള്‍ മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും ആര്‍ അശ്വിനെയും റിലീസ് ചെയ്‌തേക്കും. സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ററിച്ച് നോര്‍ട്ട്‌ജെ, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരെയാണ് ഡിസി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ആവേശ് ഖാനെ കൈ ഒഴിയാനും ഡല്‍ഹിക്ക് താല്‍പ്പര്യമില്ല.


ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുംറ, കീറണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവരെ നിലനിര്‍ത്താനാണ് മുംബൈ ഇന്ത്യന്‍സിന്റെ ആലോചന. സൂര്യകുമാര്‍ യാദവിനായി പുതിയ ടീം രംഗത്തുണ്ട്. താരത്തെ ടീമിന് വിട്ട്‌കൊടുക്കാന്‍ താല്‍പ്പര്യമില്ല. ലേലത്തില്‍ യാദവിനെ തിരിച്ചെടുക്കാനും ഇന്ത്യന്‍സിന് പദ്ധതിയുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ എന്നിവരെ ടീം റിലീസ് ചെയ്യും.


ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓസിസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തുക. ഹര്‍ഷല്‍ പട്ടേല്‍, ദേവ്ദത്ത് പടിക്കല്‍ എന്നീ താരങ്ങളും ആര്‍സിബിയുടെ വിഷ് ലിസ്റ്റിലുണ്ട്.


സഞ്ജു സാംസണെ നിലനിര്‍ത്താനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം. സഞ്ജുവിനൊപ്പം ജോസ് ബട്‌ലര്‍, ബെന്‍സ്‌റ്റോക്കസ് എന്നിവരെയും നിലനിര്‍ത്തും. നാലാമത്തെ താരത്തിന്റെ പേര് ടീം ഉടന്‍ പ്രഖ്യാപിക്കും.


സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവരെ നിലനിര്‍ത്തും. കഴിഞ്ഞ സീസണില്‍ അവസാന മല്‍സരങ്ങളില്‍ ടീമിന് പുറത്തായ ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ ഇക്കുറി പുതിയ ടീമിലേക്ക് മാറിയേക്കും.


പഞ്ചാബ് കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇക്കുറി ടീം വിടും. താരം ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായേക്കും. രവി ബിഷ്‌ണോയ്, മായങ്ക് അഗര്‍വാള്‍, ഷാരൂഖ് ഖാന്‍ എന്നിവരെയും മറ്റൊരു താരത്തെയും ടീം നിലനിര്‍ത്തും.
Next Story

RELATED STORIES

Share it