Special

കോപ്പാ അമേരിക്ക; ജയം തുടരാന്‍ ബ്രസീല്‍ നാളെ പെറുവിനെതിരേ

നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം.

കോപ്പാ അമേരിക്ക; ജയം തുടരാന്‍ ബ്രസീല്‍ നാളെ പെറുവിനെതിരേ
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ബ്രസീല്‍ നാളെ രണ്ടാം മല്‍സരത്തില്‍ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. വെനസ്വേലയെ തോല്‍പ്പിച്ച ബ്രസീല്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. 2019ലെ കോപ്പയിലെ ഫൈനലിസ്റ്റുകളായ പെറുവിന് പഴയ പ്രതാപമില്ല.ഗ്രൂപ്പിലെ പെറുവിന്റെ ആദ്യ മല്‍സരമാണ്. അവസാനം കളിച്ച മല്‍സരങ്ങളിലും പെറുവിന് മോശം റെക്കോഡാണ്.


വന്‍ ഫോമിലുള്ള നെയ്മര്‍ തന്നെയാണ് മഞ്ഞപ്പടയുടെ അറ്റാക്കിങ് നിയന്ത്രിക്കുക. അലിസണ്‍, ഡാനിയോല, മിലിറ്റോ, മാര്‍ക്വിനോസ്, ലോഡി, ലൂക്കാസ് പക്വെറ്റാ, കസിമറോ, ഫ്രഡ്, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍ എന്നിവരെ തന്നെ നാളെയും നിലനിര്‍ത്തിയേക്കും. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ വെനസ്വേല കൊളംബിയയെ നേരിടും. കൊളംബിയ ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാണ് വരുന്നത്. മല്‍സരം 2.30നാണ് . സോണി നെറ്റ്‌വര്‍ക്കില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it