Special

ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് താരങ്ങളുടെ ഗ്രേഡുകള്‍ അറിയാം

വനിതാ താരങ്ങള്‍ക്ക് പ്രതിഫലം 50 ലക്ഷമാണ്.

ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് താരങ്ങളുടെ ഗ്രേഡുകള്‍ അറിയാം
X


ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പുതുക്കി.പുതിയ കരാറുകളില്‍ താരങ്ങളുടെ ഗ്രേഡുകളിലും മാറ്റം വന്നിട്ടുണ്ട്. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ എ പള്‌സ് ഗ്രേഡില്‍ തന്നെ നില്‍ക്കുന്നു. എ പള്‌സ് ഗ്രേഡിലുള്ള താരങ്ങള്‍ക്ക് വാര്‍ഷിക വരുമാനം ഏഴ് കോടിയാണ്. 27 താരങ്ങളാണ് കരാറിലുള്‍പ്പെട്ടത്. നേരത്തെ എ ഗ്രേഡില്‍ 10 താരങ്ങളാണുണ്ടായിരുന്നത്.രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ എ ഗ്രേഡിയില്‍ തുടരും. അഞ്ച് കോടിയാണ് ഇവരുടെ പ്രതിഫലം.


ടെസ്റ്റ് താരങ്ങളായിരുന്ന അജിങ്ക്യാ രഹാനെ, പൂജാരെ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ എ ഗ്രേഡില്‍ നിന്നും ബിയിലേക്ക് തരംതാണു.ബി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ഗ്രൂപ്പ് എയില്‍ നിന്നും സിയിലേക്ക് വീണത് രണ്ട് താരങ്ങളാണ്. ഹാര്‍ദ്ദിക് പാണ്ഡെയും ശിഖര്‍ ധവാനും. അഞ്ച് കോടി പ്രതിഫലം വാങ്ങിയ താരങ്ങളാണ് ഒരു കോടി പ്രതിഫലത്തിലേക്ക് വീണത്. സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഒരു കോടിയാണ് പ്രതിഫലം.വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സി ഗ്രേഡിലാണ്. സ്പിന്നര്‍ കുല്‍ദ്ദീപ് യാദവ്, പേസര്‍ നവദീപ് സെയ്‌നി എന്നിവരും സിയില്‍ പ്പെടുന്നു.സി കാറ്റഗറിയില്‍ നിന്ന് ബിയിലേക്ക് സ്ഥാന കയറ്റം ലഭിച്ചത് മായങ്ക് അഗര്‍വാളിനാണ്. അക്‌സര്‍ പട്ടേല്‍, ശ്രാദ്ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഗ്രേഡ് ബിയിലുള്ളത്.

ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, യുസ് വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സഹാ, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് സി കാറ്റഗറിയിലുള്‍പ്പെട്ടത്.

വനിതാ താരങ്ങളിലേക്ക് വരുമ്പോള്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നിവര്‍ക്കൊപ്പം രാജേശ്വരി ഗെയ്ക്ക്‌വാദ്, ദീപ്തി ശര്‍മ എന്നിവരും എ കാറ്റഗറിയില്‍ ഇടം നേടി. വനിതാ താരങ്ങള്‍ക്ക് പ്രതിഫലം 50 ലക്ഷമാണ്.

മിഥാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവര്‍ ഗ്രൂപ്പ് ബിയില്‍ തന്നെ നിലനില്‍ക്കുന്നു(30 ലക്ഷം).ജെമീമാ റൊഡ്രിഗസ് ഗ്രൂപ്പ് ബിയില്‍ നിന്ന് സിയിലേക്ക് തരംതാഴ്ത്തപ്പെട്ടു(10 ലക്ഷം).




Next Story

RELATED STORIES

Share it