Sports

യൂറോപ്പാ ലീഗ്; ഇന്റര്‍ മിലാന്‍-സെവിയ്യാ ഫൈനല്‍

മറ്റൊരു സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് സെവിയ്യ ഫൈനലില്‍ ഇടം നേടിയത്

യൂറോപ്പാ ലീഗ്; ഇന്റര്‍ മിലാന്‍-സെവിയ്യാ ഫൈനല്‍
X

ബെര്‍ലിന്‍: യൂറോപ്പാ ലീഗ് ഫൈനലില്‍ സെവിയ്യ ഇന്റര്‍മിലാനുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റസ്‌കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ പ്രമുഖരായ ഇന്റര്‍ ഫൈനലിലേക്ക് കയറിയത്.

അര്‍ജന്റീനന്‍ താരം മാര്‍ട്ടിന്‍സ്(19, 74), ബെല്‍ജിയം താരം ലൂക്കാക്കൂ (78, 83) എന്നിവരുടെ ഇരട്ട ഗോള്‍ നേട്ടമാണ് മിലാന് വമ്പന്‍ ജയമൊരുക്കിയത്. അബ്രോസിസ്(64) ആണ് മറ്റൊരു ഗോള്‍ നേടിയത്. ലൂക്കാക്കൂ ഈ സീസണില്‍ ക്ലബ്ബിനായി 33 ഗോളാണ് നേടിയത്. മാര്‍ട്ടിന്‍സ് 21 ഗോളും നേടി.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് സെവിയ്യ ഫൈനലില്‍ ഇടം നേടിയത്.

Next Story

RELATED STORIES

Share it