Sports

ജര്‍മ്മന്‍ കപ്പ് ബയേണിന്; ലെവന്‍ഡോസ്‌കിക്ക് 50ാം ഗോള്‍

തുടര്‍ച്ചയായ ബയേണിന്റെ 26ാം ജയം കൂടിയാണിത്

ജര്‍മ്മന്‍ കപ്പ് ബയേണിന്; ലെവന്‍ഡോസ്‌കിക്ക് 50ാം ഗോള്‍
X

ബെര്‍ലിന്‍: ബുണ്ടസാ ലീഗ് കിരീടം സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്കിന് ജര്‍മ്മന്‍ കപ്പും സ്വന്തം. ഫൈനലില്‍ ബയേണ്‍ ലെവര്‍കൂസിനെ 4-2ന് തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മുത്തമിട്ടത്. സീസണില്‍ ടോപ് സ്‌കോററായ ലെവന്‍ഡോസ്‌കി ഇന്ന് ഇരട്ട ഗോള്‍ നേടി. ഇതോടെ സീസണില്‍ താരം നേടിയ ഗോളുകളുടെ എണ്ണം 50 ആയി. 44 മല്‍സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. ആല്‍ബാ, ഗാന്‍ബറി എന്നിവരാണ് ബയേണിന്റെ മറ്റ് സ്‌കോറര്‍മാര്‍. ബയേണിന്റെ 20ാം ജര്‍മ്മന്‍ കപ്പാണിത്. തുടര്‍ച്ചയായ ബയേണിന്റെ 26ാം ജയം കൂടിയാണിത്.

Next Story

RELATED STORIES

Share it