Sports

റെയിന്‍ഫോറസ്റ്റ് ഓഫ്‌റോഡ് മല്‍സരം:മലയാളികള്‍ക്ക് ഉജ്ജ്വല നേട്ടം

ആനന്ദ് മാഞ്ഞൂരാന്‍ ഡ്രൈവറും വിഷ്ണുരാജ് കോ-ഡ്രൈവറുമായ കെടിഎം ജീപ്പേഴ്‌സിനാണ് ഈ ഉജ്ജ്വല നേട്ടം.ഗോവയിലെ കേപ്പമായിരുന്നു ഇന്ത്യയിലെ മല്‍സര വേദി. 21 മല്‍സരാര്‍ഥികളോട് പൊരുതി, ദുഷ്‌കരമായ 26 ഘട്ടങ്ങള്‍ പിന്നിട്ടാണ് ടീം രണ്ടാം സ്ഥാനത്തെത്തിയത്

റെയിന്‍ഫോറസ്റ്റ് ഓഫ്‌റോഡ് മല്‍സരം:മലയാളികള്‍ക്ക് ഉജ്ജ്വല നേട്ടം
X

കൊച്ചി: ഓഫ്‌റോഡ് മല്‍സരങ്ങളില്‍ കാഠിന്യമേറിയതായി അറിയപ്പെടുന്ന റെയിന്‍ഫോറസ്റ്റ് ചലഞ്ച് ഇന്ത്യയുടെ ഏഴാം സീസണില്‍ മലയാളികള്‍ ഫസ്റ്റ് റണ്ണറപ് കരസ്ഥമാക്കി. ആനന്ദ് മാഞ്ഞൂരാന്‍ ഡ്രൈവറും വിഷ്ണുരാജ് കോ-ഡ്രൈവറുമായ കെടിഎം ജീപ്പേഴ്‌സിനാണ് ഈ ഉജ്ജ്വല നേട്ടം.ഗോവയിലെ കേപ്പമായിരുന്നു ഇന്ത്യയിലെ മല്‍സര വേദി. 21 മല്‍സരാര്‍ഥികളോട് പൊരുതി, ദുഷ്‌കരമായ 26 ഘട്ടങ്ങള്‍ പിന്നിട്ടാണ് ടീം രണ്ടാം സ്ഥാനത്തെത്തിയത്. ആനന്ദ് മാഞ്ഞൂരാന്‍ കോട്ടയം വാഴൂര്‍ സ്വദേശിയാണ്. വിഷ്ണുരാജ് പെരുമ്പാവൂര്‍ സ്വദേശിയും.


കെടിഎം ജീപ്പേഴ്‌സ് 2144 പോയിന്റുകള്‍ സമ്പാദിച്ചെങ്കിലും കബീര്‍ വാരിച്ച്, സഹ ഡ്രൈവര്‍ ദുഷ്യന്ത് ഖോസ്ല എന്നിവരോട് നേരിയ മാര്‍ജിനില്‍ രണ്ടാം സ്ഥാനത്തായി. വിജയികള്‍ക്ക് 2155 പോയിന്റുകളാണ് ലഭിച്ചത്.പരമാവധി സ്‌കോര്‍ 2600 ആയിരുന്നു.അവസാന ദിനത്തില്‍ തുടക്കത്തില്‍ തങ്ങള്‍ ആറ് പോയിന്റ് മുന്നിലായിരുന്നു, അത് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന നാല് ഘട്ടങ്ങളില്‍ ഉണ്ടായ ചെറിയ കുതിപ്പ് വിജയികള്‍ക്ക് 11 പോയിന്റ് മാര്‍ജിന്‍ നല്‍കിയതായി ആനന്ദ് മാഞ്ഞൂരാന്‍ പറഞ്ഞു.

നിഗൂഢമായ വനപാതകളും കഠിനമായ ഭൂപ്രദേശങ്ങളും ഒരുക്കുന്ന ഫൈനല്‍ ഇവന്റ് മലേഷ്യയില്‍ അരങ്ങേറും. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജേതാക്കള്‍ ഇതില്‍ മല്‍സരിക്കും. ആനന്ദും, വിഷ്ണുരാജും മലേസ്യയിലെ മല്‍സരത്തിനായുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. മലേസ്യന്‍ റെയിന്‍ഫോറസ്റ്റ് ചലഞ്ച് മോട്ടോര്‍സ്‌പോര്‍ട്ട് പ്രേമികളുടെ ഏറ്റവും വലിയ ഓഫ് റോഡ് ചലഞ്ച് ആണ്.ആര്‍എഫ്‌സിയുടെ ഇന്ത്യന്‍ പതിപ്പിന് 2014 ല്‍ ആശിഷ് ഗുപ്തയുടെ നേതൃത്വത്തില്‍ കൂഗര്‍ മോട്ടോര്‍ സ്‌പോര്‍ട്ടാണ് ആരംഭം കുറിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മല്‍സരം നടന്നില്ല. 2021 മത്സരം വൈകിയെങ്കിലും ഗോവ നിരാശപ്പെടുത്തിയില്ല, മഴ ഇത്തവണയും കഠിനമായ ഓഫ്‌റോഡ് വെല്ലുവിളികള്‍ക്ക് വേദിയൊരുക്കി.

Next Story

RELATED STORIES

Share it