മല്‍സരത്തിനിടെ ഹൃദയാഘാതം; ജര്‍മ്മന്‍ ബോക്‌സര്‍ മുസാ യമാഖിന് അന്ത്യം
മല്‍സരത്തിന്റെ മൂന്നാം റൗണ്ടിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്.

ഇസ്താംബൂള്‍: മല്‍സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ബോക്‌സിങ് താരം മുസാ യമാഖിന് ദാരുണാന്ത്യം. തുര്‍ക്കിയില്‍ ജനിച്ച 38കാരനായ മുസാ ഉഗാണ്ടയുടെ ഹംസാ വാന്‍ഡേരുയുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായതും മരണത്തിന് കീഴ്‌പ്പെട്ടതും. മല്‍സരത്തില്‍ വന്‍ ലീഡില്‍ യമാഖ് മുന്നിട്ട് നില്‍ക്കെയാണ് അന്ത്യം. മല്‍സരത്തിന്റെ മൂന്നാം റൗണ്ടിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് മല്‍സരം നിര്‍ത്തിവയ്ക്കുകയും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. യൂറോപ്പ്യന്‍, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ യമാഖ് അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.
BOXING SHOCK Musa Yamak dead aged 38: German boxer collapses in ring and suffers heart attack in ninth pro fight
— Thomas J. Gold (@TheFacilitatorr) May 16, 2022
Rest in peace.#MusaAskanYamak pic.twitter.com/KxH8euOsKT
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര് തെങ്കാശിയില്...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT