Others

ഒളിംപിക്‌സ്; ഏഷ്യന്‍ ചാംപ്യന്‍ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍

5-0ത്തിനാണ് താരത്തിന്റെ ജയം.

ഒളിംപിക്‌സ്; ഏഷ്യന്‍ ചാംപ്യന്‍ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍
X


ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യക്ക് പ്രതീക്ഷയായി പൂജാ റാണി. അള്‍ജീരിയയുടെ ഇചാര്‍ക്ക് ചായിബിനെ തോല്‍പ്പിച്ച പൂജ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മിഡില്‍വെയ്റ്റ് (69-75) വിഭാഗത്തിലാണ് താരം ജയിച്ചത്. 5-0ത്തിനാണ് താരത്തിന്റെ ജയം.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വൃക്തിഗതാ ഇനത്തില്‍ ഇന്ത്യയുട പ്രവീണ്‍ ജാദവിന്റെ പോരാട്ടം അവസാനിച്ചു. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ ബ്രാഡി അലിസണോട് തോറ്റാണ് ജാദവ് പുറത്തായത്. റൗണ്ട് 64ല്‍ ജാദവ് ലോക രണ്ടാം നമ്പര്‍ ഫ്രാന്‍സിന്റെ ഗല്‍സാന്‍ ബസാര്‍സപ്പോവിനെ തോല്‍പ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it