തായ്‌ലന്റ് ഓപ്പണ്‍; സെയ്‌നാ നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍
ടെസ്റ്റിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായ സംഭവത്തില്‍ ശ്രീകാന്ത് പരാതി നല്‍കിയിട്ടില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.

ബാങ്കോക്ക്; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്‌നാ നെഹ്‌വാള്‍ തായ്‌ലന്റ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മലേസ്യയുടെ കിസോണാ സെല്‍വാഡുരെയാണ് സെയ്‌ന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-15. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരത്തിന് കൊവിഡ്-19 ആണെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തുടര്‍ന്ന് സെയ്‌നാ നെഹ്‌വാള്‍ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. പിന്നീട് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് താരത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പോസ്റ്റീവ് ആണെന്നത് വ്യാജ വാര്‍ത്തയാണെന്ന് അസോസിയേഷന്‍ അറിയിച്ചു.
മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ശ്രീകാന്ത് കിഡംബി, സൗരഭ് വര്‍മ്മ എന്നിവര്‍ ഏറ്റുമുട്ടിയപ്പോള്‍ ശ്രീകാന്ത് ജയം കണ്ടു. സ്‌കോര്‍ 21-12, 21-11. അതിനിടെ തുടര്‍ച്ചയായ നാല് കൊവിഡ് ടെസ്റ്റിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായ സംഭവത്തില്‍ ശ്രീകാന്ത് ബാഡ്മിന്റണ്‍ അസോസിയേഷന് പരാതി നല്‍കിയിട്ടില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രക്തം വാര്‍ന്ന മൂക്കിന്റെ ഫോട്ടോയുള്‍പ്പെടെയുള്ള വാര്‍ത്ത താരം സോഷ്യല്‍ മീഡിയല്‍ പോസ്റ്റ് ചെയ്തിരുന്നു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT