Others

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണ്ണമെന്റ്; സിന്ധു പുറത്ത്

എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ശ്രീകാന്തിന്റെ ജയം.

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണ്ണമെന്റ്; സിന്ധു പുറത്ത്
X


ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് തിരിച്ചടി. കിരീട പ്രതീക്ഷയായ പി വി സിന്ധു സെമിയില്‍ പുറത്തായി. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ അക്കാനെ യമുഗുഷിയോടാണ് തോല്‍വി. 13-21, 9-21 എന്ന സെറ്റുകള്‍ക്കാണ് തോല്‍വി. മൂന്നാം സീഡായ സിന്ധുവിനെ ടോപ് സീഡിനോട് പിടിച്ചുനില്‍ക്കാനായില്ല.


അതിനിടെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ശ്രീകാന്ത് കിഡംബി സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ശ്രീകാന്തിന്റെ ജയം. സെമിയില്‍ ആന്‍ഡേഴ്‌സ് ആന്റോന്‍സനേയാണ് ശ്രീകാന്തിന്റെ എതിരാളി.




Next Story

RELATED STORIES

Share it