ജപ്പാന്‍ ഓപണില്‍നിന്ന് സിന്ധു പുറത്ത്

ജപ്പാന്‍ ഓപണില്‍നിന്ന് സിന്ധു പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്തായി. ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു തോറ്റത്. 18-21, 15-21 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. കഴിഞ്ഞ ആഴ്ച ഇന്തോനീസ്യന്‍ ഓപണ്‍ ഫൈനലിലും സിന്ധു യമഗുച്ചിയോട് തോറ്റിരുന്നു. അതിനിടെ, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായ് പ്രണീത് സെമിയില്‍ പ്രവേശിച്ചു. ഇന്തോനീസ്യയുടെ സുഗിയാര്‍ട്ടോയെയാണ് പ്രണീത് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-12, 21-15.

RELATED STORIES

Share it
Top