Others

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം: മലയാളിയായ പി ആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

2015ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ശ്രീജേഷിന് 2017ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരവും സമ്മാനിച്ചിരുന്നു.

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം: മലയാളിയായ പി ആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ
X

ന്യൂഡല്‍ഹി: മലയാളി ഗോള്‍ കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ. ശ്രീജേഷിനെ കൂടാതെ മുന്‍ ഇന്ത്യന്‍ വനിതാ ടീം അംഗം ദീപികയുടെ പേരും ഹോക്കി ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്. 2015ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ശ്രീജേഷിന് 2017ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരവും സമ്മാനിച്ചിരുന്നു.

2017 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലെ പ്രകടനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇക്കാലത്ത് ഇന്ത്യക്കായി ഉജ്ജ്വല പ്രകടനമാണ് ശ്രീജേഷ് പുറത്തെടുത്തത്.

2018ല്‍ ബ്രെഡയില്‍ നടന്ന ഹോക്കി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ശ്രീജേഷ്. അതേ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിക്കുന്നതിലും മലയാളി താരം ശ്രദ്ധേയ പങ്ക് വഹിച്ചു. എഫ്‌ഐഎച് മെന്‍സ് സീരീസ് ഫൈനലില്‍ വിജയിച്ച് സ്വര്‍ണം നേടിയ ടീമിലും കീ റോളില്‍ ശ്രീജേഷായിരുന്നു.


Next Story

RELATED STORIES

Share it