നിഷാ ദഹിയ കൊല്ലപ്പെട്ടിട്ടില്ല; വ്യാജ വാര്‍ത്തയ്‌ക്കെതിരേ താരം രംഗത്ത്
തിരിച്ചുവരവില്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു.

മുംബൈ: ഇന്ത്യന്‍ വനിതാ ഗുസ്തി താരം നിഷാ ദഹിയ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വ്യാജം. നിഷാ ദഹിയതന്നെയാണ് വാര്‍ത്തയ്‌ക്കെതിരേ രംഗത്ത് വന്നത്. താരവും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നും അമ്മ ഗുരുതരാവസ്ഥയിലാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത് മണിക്കൂറുകള്‍ക്ക് മുമ്പാണ്. ദേശീയ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ നിഷയും ഗുസ്തിതാരവുമായ സാക്ഷി മാലിക്കും വീഡിയോയിലൂടെയാണ് വാര്‍ത്തയ്‌ക്കെതിരേ രംഗത്ത് വന്നത്. താന്‍ ജീവനോടെയുണ്ടെന്നും വാര്‍ത്ത പുറത്ത് വിട്ടവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി.
ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കെയാണ് താരത്തിനെതിരേ വ്യാജ വാര്‍ത്ത പുറത്ത് വന്നത്. 2014 മുതല്‍ ഗുസ്തിയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ നിഷ 2016ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നാല് വര്‍ഷത്തെ വിലക്കിന് ശേഷം താരം അടുത്തിടെയാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT