Others

നീരജ് ചോപ്രയക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി

നീരജ് ചോപ്രയക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച് പ്രതിരോധ മന്ത്രാലയം. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി. കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

2023ലെ ലോകചാംപ്യന്‍ഷിപ്പില്‍ ജേതാവായ നീരജ് 2020 ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിംപിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റുകൂടിയാണ് നീരജ്. 2016 ഓഗസ്റ്റ് 26-ന് നീരജ് ഇന്ത്യന്‍ ആര്‍മിയില്‍ നായിക് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായിരുന്നു.

പിന്നീട് 2024-ല്‍ സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ടോക്യോ ഒളിംപിക്‌സില്‍ ജാവലിനില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ 2022 ജനുവരിയില്‍ രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തെ പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 2018-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച നീരജിന് ഒളിംപിക്് സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ 2021-ല്‍ ഖേല്‍ രത്ന പുരസ്‌കാരവും ലഭിച്ചിരുന്നു. 2022-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.




Next Story

RELATED STORIES

Share it