Others

ലോക ബോക്‌സിങ്: മേരി കോമിന് വെങ്കലം; മഞ്ജു റാണി ഫൈനലില്‍

51 കിലോ വിഭാഗത്തിലാണ് യൂറോപ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവു കൂടിയായ കകിറോഗ്ലൂവിനോട് മേരി തോറ്റത്.

ലോക ബോക്‌സിങ്: മേരി കോമിന് വെങ്കലം; മഞ്ജു റാണി ഫൈനലില്‍
X

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം. ആറുതവണ ലോക ചാംപ്യനായ മേരി തുര്‍ക്കിയുടെ ബ്യൂസ് നാസ് കകിറോഗ്ലൂവിനോട് സെമിയില്‍ തോറ്റതോടെയാണ് വെങ്കലവുമായി തൃപ്തിപ്പെടേണ്ടിവന്നത്. 51 കിലോ വിഭാഗത്തിലാണ് യൂറോപ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവു കൂടിയായ കകിറോഗ്ലൂവിനോട് മേരി തോറ്റത്.

മൂന്നാം സീഡായ മേരി രണ്ടാം സീഡായ കകിറോഗ്ലൂവിനോട് 1-4 നാണ് തോറ്റത്. അതിനിടെ, 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ പുതുമുഖതാരം മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്റിന്റെ ചുതാമത്ത് റഖ്‌സാത്തിനെ 4-1നാണ് മഞ്ജു തോല്‍പ്പിച്ചത്.

Next Story

RELATED STORIES

Share it