Others

ജോണ്‍ സീന റെസ്ലിങില്‍ നിന്ന് വിരമിച്ചു

23 വര്‍ഷം നീണ്ട ഐതിഹാസിക റെസ്ലിങ് കരിയറിന് അവസാനമായി

ജോണ്‍ സീന റെസ്ലിങില്‍ നിന്ന് വിരമിച്ചു
X

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സാറ്റര്‍ഡേ നൈറ്റ്സ് മെയിന്‍ ഇവന്റില്‍ ഗന്തറുമായുള്ള മല്‍സരത്തില്‍ തോറ്റതോടെ ജോണ്‍ സീനയുടെ ഐതിഹാസിക റെസ്ലിങ് കരിയറിന് അവസാനമായി. 'ദി റിങ് ജനറല്‍' എന്നറിയപ്പെടുന്ന ഗന്തര്‍, 17 തവണ ലോക ചാംപ്യനായ ജോണ്‍ സീനയെ സ്ലീപ്പര്‍ ഹോള്‍ഡിലൂടെ കീഴടങ്ങാന്‍ നിര്‍ബന്ധിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ ആദ്യമായി റിങിന്റെ മധ്യത്തില്‍ വെച്ച് ജോണ്‍ സീന കീഴടങ്ങുന്നതിന് ഈ മല്‍സരം സാക്ഷ്യം വഹിച്ചു. ഇത് റെസ്ലിങ് ലോകത്ത് അധികാര കൈമാറ്റം നടക്കുന്ന ഒരു നിമിഷമായി മാറി.

റോ, സ്മാക്ക്ഡൗണ്‍, എന്‍എക്സ്ടി എന്നിവയില്‍ നിന്നുള്ള താരങ്ങളും പുറത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത 16 പേരുടെ 'ലാസ്റ്റ് ടൈം ഈസ് നൗ' ടൂര്‍ണമെന്റിന്റെ പര്യവസാനമായിരുന്നു ഈ മല്‍സരം. ഫൈനലില്‍ എല്‍എ നൈറ്റിനെ തോല്‍പ്പിച്ചാണ് ഗന്തര്‍ ജോണ്‍ സീനയെ നേരിടാനുള്ള അവസരം നേടിയത്. 2025 തന്റെ സജീവ റെസ്ലര്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കുമെന്ന് സീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിടവാങ്ങല്‍ ടൂറിലായിരുന്ന ജോണ്‍ സീന, 23 വര്‍ഷം നീണ്ട ഐതിഹാസിക റെസ്ലിങ് കരിയറിന് അവസാനമായി. 17 ലോക കിരീട നേട്ടങ്ങളെന്ന റെക്കോര്‍ഡോടെ റിക്ക് ഫ്‌ലെയറിനെ മറികടന്ന് അദ്ദേഹം ഡബ്ല്യൂ ഡബ്ല്യൂ ഈയുടെ ഇതിഹാസ താരമായി മാറിയിരുന്നു.

Next Story

RELATED STORIES

Share it