- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേസിങ് കാര്‍ തകര്‍ന്ന് തരിപ്പണം; ഒരു പോറല്‍ പോലും ഏല്‍ക്കാതെ ജാപ്പാനീസ് ഡ്രൈവര്‍ യുക്കി സുനോഡ (വീഡിയോ)

ഇമോല: റേസിങ് കാര്‍ മല്‍സരങ്ങളില്‍ കാര്‍ മലക്കം മറിഞ്ഞ് അപകടങ്ങള്‍ പതിവാണ്. എന്നാല്‍ കാര്‍ തകര്‍ന്ന് തരിപ്പണമായിട്ടും ഒരു പരിക്കു പോലും ഏല്‍ക്കാതെ രക്ഷപ്പെട്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് ജാപ്പാനീസ് ഡ്രൈവര്‍ യുക്കി സുനോഡ. ഫോര്‍മുല വണ്ണില്‍ എമിലിയ-റോമഗ്‌ന ഗ്രാന്‍ഡ് പ്രിക്സിന്റെ യോഗ്യതാ റൗണ്ടില്‍ ഞെട്ടിക്കുന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് യുകി സുനോഡ രക്ഷപ്പെട്ടത്.

റെഡ്ബുള്ളിന്റെ ഡ്രൈവറായ സുനോഡയുടെ കാര്‍ ക്വാളിഫയര്‍ വണ്ണില്‍ നിയന്ത്രണം വിട്ട് റേസിംഗ് ട്രാക്കിന് പുറത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിന്റെ ഭാഗങ്ങള്‍ മിക്കതും തകര്‍ന്നു തരിപ്പിണമായപ്പോള്‍ യുക്കി സുനോഡ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുകള്‍ഭാഗം അപ്പാടെ തകര്‍ന്നെങ്കിലും പരിക്കിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ സുനോഡ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫോര്‍മുല വണ്‍ അധികൃതര്‍ തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
Grateful to see Yuki Tsunoda walk away from this enormous shunt in Q1#F1 #ImolaGP pic.twitter.com/hsviPlI66P
— Formula 1 (@F1) May 17, 2025
റേസില്‍ ഫസ്റ്റ് ക്വാര്‍ട്ടര്‍ ആരംഭിച്ച് മിനിറ്റുകള്‍ക്ക് മാത്രം ശേഷമായിരുന്നു യുക്കി സുനോഡയുടെ ആര്‍ബി21 അപകടത്തില്‍പ്പെട്ടത്. സുരക്ഷാ സംവിധാനങ്ങളാണ് സുനോഡയുടെ ജീവന്‍ കാത്തത്. അപകടത്തിന് ശേഷം, ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള സുനോഡയുടെ അറ്റിറ്റിയൂഡിനെ എക്‌സില്‍ നിരവധി പേര്‍ പ്രശംസിച്ചു.
RELATED STORIES
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMT