Others

ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാമനായി മലയാളി താരം

കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സമാപിച്ച 23ാ മത് ജെകെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പിലാണ് 16കാരനായ കോട്ടയം സ്വദേശി അമീര്‍ സയ്യിദ് 6 റേസുകളിലും വിജയിച്ചത്

ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാമനായി മലയാളി താരം
X

കൊച്ചി: കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സമാപിച്ച 23ാമത് ജെകെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പ് സീസണ്‍ ഉദ്ഘാടന റൗണ്ടില്‍ വിസ്മയ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരന്‍ അമിര്‍ സയ്യിദ് ആണ്നോവിസ് കപ്പില്‍ നടന്ന ആറു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. ഈ സര്‍ക്യൂട്ടിലെ ആദ്യ മല്‍സരത്തിനിറങ്ങിയാണ് എംസ്പോര്‍ട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്. ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിര്‍ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവന്‍ പോയിന്റുകളും തൂത്തുവാരി.

മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത്11:58.316. ആദ്യ റേസില്‍ 15:56.927 സമയത്തിലും രണ്ടാം റേസില്‍ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. യഥാക്രമം 17:53.731, 18:24.277, 14:54.496 സമയത്തില്‍ തുടര്‍ന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. ആദ്യ റൗണ്ടില്‍ നിന്ന് 60 പോയിന്റുകള്‍ അമിര്‍ നേടി. അതേസമയം ഫോര്‍മുല എല്‍ജിബി4 വിഭാഗത്തില്‍ നടന്ന ആറു റേസില്‍ നാലിലും ചെന്നൈയുടെ ഡാര്‍ക്ക് ഡോണ്‍ റേസിങ് താരം അശ്വിന്‍ദത്ത ഒന്നാം സ്ഥാനം നേടി. വിഷ്ണുപ്രസാദ്, രാഗുല്‍ രംഗസാമി എന്നിവര്‍ മറ്റു റേസുകളില്‍ വിജയിച്ചു. മികച്ച വനിത പെര്‍ഫോമറായി മിരാ എര്‍ദയും നോവിസ് കപ്പില്‍ അനുശ്രീ ഗുലാത്തിയും തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it