ടോക്കിയോയില്‍ ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടങ്ങള്‍
രവി കുമാര്‍, അന്‍ഷു മാലിക്, ദീപക് പൂനിയാ എന്നിവര്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന മല്‍സരങ്ങളില്‍ അണിനിരക്കും.

ടോക്കിയോ: ഒളിപിക്‌സിന്റെ 13ാം ദിനമായ ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറ്റി ഇറങ്ങുന്നത് നിരവധി താരങ്ങളാണ്. നേരത്തെ മെഡല്‍ ഉറപ്പിച്ച ബോക്‌സിങ് താരം ലോവ്‌ലിനാ ബോര്‍ഗോഹെയിനാണ് ഇന്നിറങ്ങുന്നവരില്‍ പ്രധാനി. താരത്തിന്റെ മെഡല്‍ ഏതാവും എന്നതിനായാണ് രാജ്യം കാത്തിരിക്കുന്നത്. താരത്തിന്റെ മല്‍സരം രാവിലെ 11 മണിക്കാണ്. അത്‌ലറ്റിക്‌സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര , ശിവ്പാല്‍ സിങ് എന്നിവര്‍ ഇന്ന് ഇറങ്ങും. പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം. ഗോള്‍ഫില്‍ അതിഥി അശോക്, ദിക്ഷാ ഡാഗര്‍ എന്നിവര്‍ വനിതാ വിഭാഗത്തില്‍ ഇറങ്ങും.ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം സെമിയില്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. പുരുഷ ടീം വെങ്കലത്തിനായി ജര്‍മ്മനിയുമായി ഏറ്റുമുട്ടും. ഗുസ്തിയില്‍ രവി കുമാര്‍, അന്‍ഷു മാലിക്, ദീപക് പൂനിയാ എന്നിവര്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന മല്‍സരങ്ങളില്‍ അണിനിരക്കും. മൂവരും മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളാണ്.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില്‍ വെടിവയ്പ്; പൂര്‍വവിദ്യാര്‍ഥി കസ്റ്റഡിയില്‍
21 Nov 2023 7:11 AM GMT