Others

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച ഹോക്കി താരങ്ങള്‍ ഒരേദിനം കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശ് സ്വദേശിയായ രവീന്ദര്‍പാല്‍ സിങ്(60), എം കെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്.

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച ഹോക്കി താരങ്ങള്‍ ഒരേദിനം കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്ന ടീമിലെ രണ്ടുപേര്‍ ഒരേ ദിനം കൊവിഡ് ബാധിച്ചു മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ രവീന്ദര്‍പാല്‍ സിങ്(60), എം കെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്. രവീന്ദര്‍ ലഖ്‌നോയിലെ ആശുപത്രിയില്‍ രാവിലെയും കൗശിഷ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വൈകുന്നേരവുമാണ് മരണത്തിന് കീഴടങ്ങിയത്. ഇരുവരും കായിക മേഖലയില്‍ രാജ്യത്തിന് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. രവീന്ദര്‍ രണ്ടാഴ്ചയോളമായി കൊവിഡ് ബാധിതനായി ലഖ്‌നോവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1998 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യാഡ് സ്വര്‍ണ മെഡലിന് ഇന്ത്യന്‍ പുരുഷ ടീമിനെ നയിച്ചത് കൗശിക് ആയിരുന്നു. ഏപ്രില്‍ 17നാണ് കൊവിഡ് ബാധിച്ച് ഇദ്ദേഹത്തെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പിടിഐയോട് പറഞ്ഞു. വൈറസ് ബാധിച്ച് കൗശിക്കിന്റെ ഭാര്യയും അതേ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവര്‍ പിന്നീട് സുഖം പ്രാപിച്ചു.

സീനിയര്‍ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ 1998 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പുരുഷ ടീം രണ്ട് മെഡലുകള്‍ നേടിയപ്പോള്‍ വനിതാ ടീം 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി. 1998 ലെ അര്‍ജുന അവാര്‍ഡും 2002 ലെ ദ്രോണാചാര്യ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Next Story

RELATED STORIES

Share it